മ​ണ​ൽലോ​റി പി​ടി​കൂ​ടി
Saturday, November 16, 2019 11:52 PM IST
മൂ​ന്നാ​ർ: അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തി​യ അ​ഞ്ച് വാ​ഹ​ന​ങ്ങ​ൾ ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് പി​ടി​കൂ​ടി. രാ​ജാ​ക്കാ​ട് വെ​ള്ള​ത്തൂ​വ​ൽ മേ​ഖ​ല​യി​ൽ നി​ന്നും മൂ​ന്ന് ലോ​റി​യും മ​ണ​ൽ വ​ാരാ​ൻ ഉ​പ​യോ​ഗി​ച്ച ഒ​രു ഹി​റ്റാ​ച്ചി​യു​മാ​ണ്‍ സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് മണൽ വാ​രി വാ​ഹ​ന​ങ്ങ​ളി​ൽ ക​ട​ത്തു​ന്ന​താ​യി ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്‍ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.