മ​ല​ങ്ക​ര ടൂ​റി​സ്റ്റ് ഹ​ബ്ബ്: ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Saturday, November 16, 2019 11:52 PM IST
മു​ട്ടം : മ​ല​ങ്ക​ര ടൂ​റി​സ്റ്റ് ഹ​ബ്ബി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ​യും മ​ല​ങ്ക​ര അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ക്കാ​ൻ പൊ​തു​ജ​ന​ത്തി​ന് അ​വ​സ​രം ന​ൽ​കു​ന്ന​തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം എം​വി​ഐ​പി പ്രൊ​ജ​ക്ട് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സി.​എ​സ്. സി​നോ​ഷ് നി​ർ​വ​ഹി​ച്ചു. ടൂ​റി​സം ഹ​ബ്ബും അ​ണ​ക്കെ​ട്ടും കാ​ണു​ന്ന​തി​ന് അ​ഞ്ച് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​ന​വും ആ​റ് വ​യസ് മു​ത​ൽ 12 വ​യ​സ് വ​രെ അ​ഞ്ച രൂ​പ​യും 12 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് 20 രൂ​പ​യും എ​ന്നി​ങ്ങ​നെ​യാ​ണ് പൊ​തു ജ​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​വേ​ശ​ന ഫീ​സ് .

ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് -അ​ഞ്ച്, ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​നം- 10, ഹെ​വി മോ​ട്ടോ​ർ വാ​ഹ​നം -50 എ​ന്നി​ങ്ങ​നെ​യാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഫീ​സ്. ടൂ​റി​സം ഹ​ബ്ബി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ൽ 80 ശ​ത​മാ​നം തു​ക ഹ​ബ്ബി​ലു​ണ്ടാ​വു​ന്ന തു​ട​ർ ചെ​ല​വു​ക​ൾ​ക്കും പത്ത് ശ​ത​മാ​നം തു​ക ജ​ല വി​ഭ​വ വ​കു​പ്പി​നും 10 ശ​ത​മാ​നം തു​ക ഡി​ടി​പി​സി​ക്കും വി​ഹി​ത​മാ​യി ന​ൽ​കും.