സ്നേ​ഹ​ഭ​വ​നം പ​ദ്ധ​തി: വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ന​ട​ത്തി
Saturday, November 16, 2019 11:51 PM IST
വ​ണ്ണ​പ്പു​റം : ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​ഭ​വ​നം പ​ദ്ധ​തി പ്ര​കാ​രം വീ​ൽ​ചെ​യ​ർ ബാ​സ്ക​റ്റ് ബോ​ളി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​ൽ​ഫോ​ൻ​സ ഉ​ൾ​പ്പെടെ​യു​ള്ള മൂ​ന്ന് ഭ​വ​ന​ര​ഹി​ത​രുടെ വീടുക​ളു​ടെ താ​ക്കോ​ൽദാ​ന​വും ല​യ​ണ്‍​സ്-​അ​ന്ന​പൂ​ർ​ണം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​സി.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ണ്‍​സ് മ​ൾ​ട്ടി​പ്പി​ൾ കൗ​ണ്‍​സി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ.​എ.​വി.​വാ​മ​ന​കു​മാ​ർ, ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ, സി​നി​മ-​സീ​രി​യ​ൽ ആ​ർ​ട്ടി​സ്റ്റ് നി​ഷാ സാ​രം​ഗ് എ​ന്നി​വ​ർ ചേ​ർ​ന്ന് താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു.

കൈ​യി​ൽ പ​ണ​മി​ല്ലാ​യെ​ന്ന കാ​ര​ണ​ത്താ​ൽ വി​ശ​ന്നു​വ​ല​യു​ന്ന ഒ​രാ​ളും വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ടാ​ക​രു​തെ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ വ​ണ്ണ​പ്പു​റം പെ​പ്പ​ർ എ​ൻ സാ​ൾ​ട്ട് ഹോ​ട്ട​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ല​യ​ണ്‍​സ്-​അ​ന്ന​പൂ​ർ​ണം പ​ദ്ധ​തി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി റെ​ജി, ല​യ​ണ്‍​സ് സെ​ക്ക​ന്‍ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സി.​എ. വി.​ജ​യിം​സ്, എ​ൽ.​ആ​ർ. രാ​മ​ച​ന്ദ്ര​വാ​ര്യ​ർ, റീ​ജ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. കെ.​എം. കു​ര്യാ​ക്കോ​സ്, സെ​ക്ര​ട്ട​റി സ​ണ്ണി​ച്ച​ൻ എം. ​സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജി​മ്മി ന​ന്പ്യാ​പ​റ​ന്പി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ത​ന്പി കു​ര്യാ​ക്കോ​സ്, ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തംഗം രാ​ജീ​വ് ഭാ​സ്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷി​ൻ​സ് സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും സെ​ക്ക​ന്‍റ് വൈ​സ ്പ്ര​സി​ഡ​ന്‍റ് ടി.​ടി.​മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.