കാ​ഞ്ഞി​രമ​റ്റം ജം​ഗ്ഷ​ൻ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി
Saturday, November 16, 2019 11:50 PM IST
തൊ​ടു​പു​ഴ: കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നി​ലെ റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​ത്തു​ട​ങ്ങി.

എ​ന്നാ​ൽ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​റ്റ​ൽ നി​ര​ത്തി​യ​തോ​ടെ റോ​ഡി​ൽ നി​ന്നു​ള്ള പൊ​ടി​യ​ടി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി വ്യാ​പാ​രി​ക​ളും കാ​ൽ​ന​ട​ക്കാ​രും. മോ​ർ​ജം​ഗ്ഷ​ൻ മു​ത​ൽ കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​ൻ വ​രെ​യാ​ണ് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള ഈ ​റോ​ഡ് പൈ​പ്പി​ടാ​നാ​യി വാ​ട്ട​ർ അ​ഥോ​റി​ട്ടി കു​ത്തി​പ്പൊളി​ച്ച​തോ​ടെ​യാ​ണ് താ​റു​മാ​റാ​യ​ത്. മ​റ്റി​ട​ങ്ങ​ളി​ൽ പേ​രി​നെ​ങ്കി​ലും ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും ഇ​വി​ടേ​ക്ക് ഇ​തു​വ​രെ പി​ഡ​ബ്ല്യു​ഡി തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ലാ​യി​രു​ന്നു. ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അ​റ്റ​കു​റ്റ​പ​ണി​ക്ക് ത​ട​സ​മു​ണ്ടെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. പെ​രു​മാ​റ്റ​ച്ച​ട്ടം ക​ഴി​ഞ്ഞ​തോ​ടെ മ​ഴ മാ​റ​ട്ടെ​യെ​ന്നാ​യി.

ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും റോ​ഡി​ന്‍റെ അ​വ​സ്ഥ കൂ​ടു​ത​ൽ പ​രി​താ​പ​ക​ര​മാ​യി മാ​റി. ഇ​തി​നി​ടെ വെ​യി​റ്റിം​ഗ് ഷെ​ഡി​ന്‍റെ പ​ണി പി​ഡ​ബ്ല്യു​ഡി നി​ർ​മാ​ണ വി​ഭാ​ഗം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ഇ​വി​ടെ ബ​സ് കാ​ത്തു നി​ൽ​ക്ക​ണ​മെ​ങ്കി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ള​ട​ക്കം പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് പി​ഡ​ബ്ല്യു​ഡി റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് 30 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. റോ​ഡ് നി​ര​പ്പാ​ക്കി വെ​റ്റ് മി​ക്സിം​ഗ് പാ​കു​ന്ന ജോ​ലി​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.

മ​ഴ മാ​റി നി​ന്നാ​ൽ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ടാ​റിം​ഗ് ന​ട​ത്തു​മെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.