ക​ട്ട​പ്പ​ന​യെ ക​ടി​ച്ചു​കീ​റി തെ​രു​വു നാ​യ്ക്ക​ൾ
Friday, November 15, 2019 10:22 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ് സ്ത്രീ​ക​ള​ട​ക്കം 15-ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ണി​ക്കൂ​റു​ക​ൾ ഭീ​തി​പ​ര​ത്തി ന​ഗ​ര​ത്തി​നു​ള്ളി​ൽ അ​ല​ഞ്ഞു​ന​ട​ന്ന പേ​പ്പ​ട്ടി​യെ സ​ന്ധ്യ​യോ​ടെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മാം​സ മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്ത് കാ​ൽ​ന​ട​ക്കാ​രെ ക​ടി​ച്ച നാ​യ ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ​പേ​രെ ആ​ക്ര​മി​ച്ച​ത്. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു സ്ത്രീ​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട​ക്കാ​രെ​യും ആ​ക്ര​മി​ച്ചു. പേ​പ്പ​ട്ടി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു നാ​ട്ടു​കാ​ർ ഉ​ച്ച​യോ​ടെ​ത​ന്നെ ന​ഗ​ര​ത്തി​ൽ സം​ഘ​ടി​ച്ചെ​ങ്കി​ലും നാ​യ ര​ക്ഷ​പെ​ട്ടു.
തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ മൈ​ക്കി​ലൂ​ടെ വി​വ​രം പ്ര​ദേ​ശ​മാ​കെ അ​റി​യി​ക്കു​ക​യും പോ​ലി​സും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രു​മെ​ല്ലാം തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യും ചെ​യ്തു. പ​ല​യി​ട​ത്തും പേ​പ്പ​ട്ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത​റി​ഞ്ഞ് ന​ഗ​ര​ത്തി​ൽ തി​ര​ക്കൊ​ഴി​ഞ്ഞു. ഒ​ടു​വി​ൽ ഇ​ട​ശേ​രി ജം​ക്ഷ​നി​ൽ പേ​പ്പ​ട്ടി​യെ ക​ണ്ടെ​ത്തി ത​ല്ലി​ക്കൊ​ന്നു.
പ​രി​ക്കേ​റ്റ് ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​ർ: നെ​ല്ലി​പ്പാ​റ ഐ​ക്കു​ളം സ​ന്തോ​ഷ് ജോ​സ​ഫ് (47), വെ​ള്ളാ​രം​കു​ന്ന് ക​ല്ല​റ​യ്ക്ക​ൽ തോ​മ​സ് (65), ത​ങ്ക​മ​ണി ക​ല്ലം​പൊ​ട്ട​യ്ക്ക​ൽ സ​ൽ​മോ​ൻ (47), ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ മ​റ്റ​പ്പ​ള്ളി​ൽ മാ​രി​യ​പ്പ​ൻ (59), കൊ​ച്ചു​തോ​വാ​ള ഇ​ല​വു​ങ്കാ​ട്ട് രേ​ഷ്മ (26), വ​ണ്ട​ൻ​മേ​ട് ക​പ്പി​ലു​മാ​ക്ക​ൽ കെ.​എ​സ് ജി​ജു (40), മേ​പ്പാ​റ ജ​ഐ​ൻ​ആ​ർ എ​സ്റ്റേ​റ്റി​ൽ ജെ ​രാ​ജു (42), കാ​ഞ്ചി​യാ​ർ വ​ഴു​ത​ന​പ്പ​ള്ളി​യി​ൽ എ​ൽ​സ​മ്മ (60), ക​ട്ട​പ്പ​ന പ​ഴു​ക്കാ​പ്പ​റ​ന്പി​ൽ കു​ഞ്ഞു​മോ​ൻ (36), വെ​ട്ടി​ക്കു​ഴ​ക്ക​വ​ല ചു​ഴി​കു​ന്നേ​ൽ ഗ്രേ​സി മാ​ത്യു (54), വ​ള്ള​ക്ക​ട​വ് പാ​ന്പ്ളാ​നി​യി​ൽ ജി​ബി​ൻ ജോ​സ് (20). പ​രു​ക്കേ​റ്റ മ​റ്റു​ള്ള​വ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല​ട​ക്കം ചി​കി​ത്സ തേ​ടി. പേ​പ്പ​ട്ടി ആ​ക്ര​മ​ണ​വും തെ​രു​വു​നാ​യ ശ​ല്യ​വും സ​മീ​പ​കാ​ല​ത്ത് ജ​ന​ജീ​വി​ത​ത്തി​ന് ഭം​ഗം​വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. വ​ള്ള​ക്ക​ട​വി​ലും കാ​ഞ്ചി​യാ​റി​ലും ഒ​ട്ടേ​റെ​പ്പേ​ർ​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു. ന​ഗ​ര​ത്തി​ൽ നി​ര​വ​ധി തെ​രു​വു​നാ​യ്ക്ക​ളാ​ണ് അ​ല​ഞ്ഞു ന​ട​ക്കു​ന്ന​ത്.