നാ​ട്ടു​കാ​ർ ഒ​ത്തു​ചേ​ർ​ന്ന് റോ​ഡി​ലെ കു​ഴി​ക​ൾ മൂ​ടി
Friday, November 15, 2019 10:22 PM IST
നെ​ടു​ങ്ക​ണ്ടം: അ​ധി​കൃ​ത​ർ ക​നി​വു​കാ​ട്ടാ​തി​രു​ന്ന​തോ​ടെ പൊ​തു​ജ​ന​ങ്ങ​ൾ ഒ​ത്തു​കൂ​ടി റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ചു. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും കു​ടി​യേ​റ്റ ഗ്രാ​മ​ങ്ങ​ളാ​യ മാ​വ​ടി, ചീ​നി​പ്പാ​റ, പൊ​ന്നാ​മ​ല, കൈ​ലാ​സം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന റോ​ഡി​ന്‍റെ മ​ഞ്ഞ​പ്പെ​ട്ടി ഭാ​ഗ​ത്താ​ണ് വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്ന​ത്.
മാ​സ​ങ്ങ​ൾ​ക്കു​മു​ന്പാ​ണ് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ല്ല. കു​ഴി​യി​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​രു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. കൂ​ടാ​തെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും കു​ഴി​യി​ൽ​വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു.
കു​ഴി​യ​ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​ത​വ​ണ പ്ര​ദേ​ശ​വാ​സി​ക​ൾ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. റോ​ഡി​ന്‍റെ മ​റ്റു​ഭാ​ഗ​ങ്ങ​ൾ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​പ്പോ​ൾ ഈ ​വ​ലി​യ കു​ഴി മാ​ത്രം അ​ട​യ്ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ചേ​ർ​ന്ന് ക​ല്ലും മെ​റ്റ​ലും മ​ക്കും ഉ​പ​യോ​ഗി​ച്ച് കു​ഴി പൂ​ർ​ണ​മാ​യും അ​ട​ച്ച​ത്.