ബ്ലാ​ക് ബ​ൽ​റ്റ് ല​ഭി​ച്ചു
Friday, November 15, 2019 10:22 PM IST
നെ​ടു​ങ്ക​ണ്ടം: ഏ​ഴു​കും​വ​യ​ലി​ൽ ന​ട​ന്ന ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ 19 മ​ഹാ​രാ​ഷ്ട്ര​ക്കാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് ബ്ലാ​ക്ക് ബെ​ൽ​റ്റ് ല​ഭി​ച്ചു. ട്രൈ​ബ​ൽ വി​ഭാ​ഗ​ത്തി​ൽ നി​ന്ന​ട​ക്കം നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളെ ബോ​ർ​ഡിം​ഗി​ൽ നി​ർ​ത്തി ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ൽ മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന ഛാന്ദാ ​രൂ​പ​ത​യു​ടെ സ്കൂ​ളി​ൽ​നി​ന്നും വ​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ് ബ്ലാ​ക്ക് ബെ​ൽ​റ്റ് ല​ഭി​ച്ച​ത്.
മ​ത്സ​ര​ത്തി​നു​ശേ​ഷം ന​ട​ന്ന യോ​ഗ​ത്തി​ൻ ഏ​ഴു​കും​വ​യ​ൽ പ​ള​ളി വി​കാ​രി ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷി​റ്റോ​റി​യു സ്റ്റൈ​ൽ ക​രാ​ട്ടെ ഇ​ൻ​ഡ്യ​ൻ ചീ​ഫ് ഷി​ഹാ​ൻ ജേ​ക്ക​ബ് ദേ​വ​കു​മാ​ർ ബെ​ൽ​റ്റ് ദാ​ന​ച്ച​ട​ങ്ങ് നി​ർ​വ​ഹി​ച്ചു. ഛാന്ദാ ​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ ഓ​വേ​ലി, ക​രാ​ട്ടേ സെ​ൻ​സാ​യി ഷാ​ജി മാ​ത്യു ഓ​വേ​ലി, പ​രി​ശീ​ല​ക​ൻ അ​ഖി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.