അം​ഗ​പ​രി​മി​ത​ർ​ക്കു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ വി​ത​ര​ണം ഇന്ന്
Friday, November 15, 2019 10:22 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അം​ഗ​പ​രി​മി​ത​ർ​ക്കു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ഇ​ന്ന് നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ക്കും.
രാ​വി​ലെ 10 ന് ​പ​ഞ്ചാ​യ​ത്ത് ക​മ്യു​ണി​റ്റി ഹാ​ളി​ൽ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും.
അ​സ്ഥി, ശ്ര​വ​ണ വൈ​ക​ല്യം, പൊ​തു​വി​ഭാ​ഗം എ​ന്നി​വ​യി​ലാ​യി 369 പേ​ർ​ക്ക് വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്യും. മാ​ർ​ച്ച് ര​ണ്ടി​ന് ന​ട​ത്തി​യ പ​രി​ശോ​ധ​നാ ക്യാ​ന്പി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ൾ. ഇ​ല​ക്ട്രി​ക് വീ​ൽ ചെ​യ​റു​ക​ൾ, മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ, ഓ​ർ​ത്തോ കി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മ​ണ്ഡ​ല​ത്തി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം​ചെ​യ്യു​ന്ന​ത്.