ഫ്ള​ക്സി​ൽ തൂ​ങ്ങി റോ​ഡു വി​ക​സ​നം
Friday, November 15, 2019 10:22 PM IST
നെ​ടു​ങ്ക​ണ്ടം: ര​ണ്ടു​വ​ർ​ഷം മു​ന്പ് ഫ്ള​ക്സ് ഉ​യ​ർ​ത്തി​യെ​ങ്കി​ലും റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​യി​ല്ല. തൂ​ക്കു​പാ​ലം - അ​ന്പ​തേ​ക്ക​ർ - പ്ര​കാ​ശ്ഗ്രാം റോ​ഡി​ന് 50 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​യാ​ണ് ര​ണ്ടു​വ​ർ​ഷം മു​ന്പ് ഫ്ള​ക്സ് ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ റോ​ഡി​ന്‍റെ ഗ​തി അ​നു​ദി​നം ദു​ർ​ഘ​ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
പ​ട്ടം​കോ​ള​നി​യോ​ളം പ​ഴ​ക്ക​മു​ള്ള റോ​ഡാ​ണി​ത്. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണ്. ഗ​ർ​ത്ത​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ റോ​ഡി​ലു​ള്ള​ത്.
പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡ് ഒ​ലി​ച്ചു​പോ​യ നി​ല​യി​ലാ​ണ്. ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി മാ​റി.
പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ കൂ​ട്ടാ​റി​ലേ​ക്കും കാ​റ്റാ​ടി​പ്പാ​ട​ത്തേ​ക്കും എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന റോ​ഡി​ൽ​കൂ​ടി ആ​റോ​ളം സ്കൂ​ൾ ബ​സു​ക​ളും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും ദി​നം​പ്ര​തി യാ​ത്ര​ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തു​ന്നി​ല്ല.
വ​ലി​യ ഫ​ണ്ട് അ​നു​വ​ദി​ച്ച റോ​ഡി​ന് വീ​ണ്ടും ഫ​ണ്ട​നു​വ​ദി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്.
ഇ​ട​ത്ത​രം കൃ​ഷി​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ഏ​ക യാ​ത്ര​മാ​ർ​ഗ​മാ​യ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.