മി​ഷ​ൻ ഗോ​ൾ​ഡ​ൻ സ്റ്റാ​ർ പു​ര​സ്കാ​രം കോ​ത​മം​ഗ​ലം രൂ​പ​ത​യ്ക്ക്
Friday, November 15, 2019 10:21 PM IST
മൂ​വാ​റ്റു​പു​ഴ:​ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് 2018 -19 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ലെ മി​ക​ച്ച രൂ​പ​ത​യ്ക്കു​ള്ള മി​ഷ​ൻ ഗോ​ൾ​ഡ​ൻ സ്റ്റാ​ർ പു​ര​സ്കാ​രം കോ​ത​മം​ഗ​ലം രൂ​പ​ത ക​ര​സ്ഥ​മാ​ക്കി. ക​ഴി​ഞ്ഞ ഒ​ന്പ​തി​നു രാ​മ​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ പാ​ലാ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പു​ര​സ്കാ​രം രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു.
രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​യ​ക് കോ​ട​മു​ള്ളി​ൽ, രൂ​പ​ത പ്ര​സി​ഡ​ൻ​റ് കെ​വി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് ട്രോ​ഫി ഏ​റ്റു​വാ​ങ്ങി. കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ തൊ​ടു​പു​ഴ മേ​ഖ​ല​യും വ​ടാ​ട്ടു​പാ​റ, തൊ​ടു​പു​ഴ ശാ​ഖ​ക​ളും പു​ര​സ്ക്കാ​രം നേ​ടി.

വൈ​ദ്യു​തി മു​ട​ങ്ങും

മു​ട്ടം: 11 കെ​വി ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ശ​ങ്ക​ര​പ്പ​ള്ളി, കോ​ള​പ്ര, കു​ട​യ​ത്തൂ​ർ പ്ര​ദേ​ശ​ത്ത് ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.