കാ​ടു​വെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു
Thursday, November 14, 2019 10:46 PM IST
ഏ​ല​പ്പാ​റ: പ​ഞ്ചാ​യ​ത്ത,് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് റോ​ഡി​ലേ​ക്കു വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റി. ഏ​ല​പ്പാ​റ​യി​ൽ​നി​ന്നും വാ​ഗ​മ​ണ്ണി​ലേ​ക്കു​ള്ള പാ​ത​യി​ൽ വ​ള​ർ​ന്നു​നി​ന്നി​രു​ന്ന കാ​ടു​ക​ളാ​ണ് നീ​ക്കം ചെ​യ്ത​ത്. കാ​ഴ്ച മ​റ​യ്ക്കു​ന്ന കാ​ടു​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യാ​യി മാ​റി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടേ​യും വ്യാ​പാ​രി​ക​ളു​ടേ​യും ശ്ര​മ​ദാ​നം. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യാ​യ വാ​ഗ​മ​ണ്ണി​ലേ​ക്കു​ള്ള പാ​ത​യു​ടെ പ്ര​വേ​ശ​ന​ഭാ​ഗം മു​ത​ൽ കാ​ടു​ക​ൾ വ​ള​ർ​ന്നു​നി​ന്നി​രു​ന്ന​ത് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​രു​ന്നു. ഏ​ല​പ്പാ​റ ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യി​ട്ടും പാ​ത​യോ​ര​ത്തെ കാ​ടു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ല.
വീ​തി​കു​റ​ഞ്ഞ പാ​ത​യു​ടെ ഒ​രു​ഭാ​ഗം കാ​ടു​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച​തോ​ടെ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പാ​ത​യാ​യി​രു​ന്നി​ട്ടും റോ​ഡി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​പോ​ലും മു​ട​ങ്ങി​കി​ട​ക്കു​ക​യാ​ണ്. വാ​ഗ​മ​ണ്ണി​ലേ​ക്ക് ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി എ​ത്തു​ന്ന​ത്. ഇ​തി​നു​പു​റ​മേ ജി​ല്ല​യി​ൽ​നി​ന്നും കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​ണി​ത്.
ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും ഉ​ൾ​പ്പെ​ടെ വാ​ഗ​മ​ണ്ണി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കാ​ണ്. പ​രാ​തി​ക​ൾ അ​റി​യി​ച്ചി​ട്ടും പ​രി​ഹാ​രം​കാ​ണാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​തെ​വ​ന്ന​തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.