മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ടി​ൽ മ​ത്സ്യ​ക്കൃഷി​ക്ക് തു​ട​ക്ക​മാ​യി
Thursday, November 14, 2019 10:46 PM IST
മൂ​ന്നാ​ർ: മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ടി​ൽ മ​ത്സ്യ​ക്കൃഷി​ക്ക് തു​ട​ക്ക​മാ​യി. സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്തി​ൽ കു​ണ്ട​ള സാ​ൻ​ഡോ​സ് ആ​ദി​വാ​സി കോ​ള​നി നി​വാ​സി​ക​ളു​ടെ ഉ​പ​ജീ​വ​നം ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. റൂ​ഹ് ,ക​ട്ല ഇ​ന​ത്തി​ൽ​പെ​ട്ട ഏ​ഴു​ല​ക്ഷം മീ​ൻ​കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ചൊ​വ്വാ​ഴ്ച അ​ണ​ക്കെ​ട്ടി​ൽ നി​ക്ഷേ​പി​ച്ച​ത്. ആ​റു​മാ​സം​കൊ​ണ്ട് വ​ള​ർ​ച്ച​യെ​ത്തു​ന്ന മീ​നി​നെ പി​ടി​ക്കു​ന്ന​തും വി​പ​ണ​നം ന​ട​ത്തു​ന്ന​തും സാ​ൻ​ഡോ​സ് കോ​ള​നി നി​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന സൊ​സൈ​റ്റി​യി​ലെ അം​ഗ​ങ്ങ​ളാ​ണ്. മീ​ൻ വി​ൽ​പ​ന​വ​ഴി ല​ഭി​ക്കു​ന്ന വ​രു​മാ​ന​വും സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ​ക്കു​ള്ള​താ​ണ്.
മാ​ട്ടു​പ്പെ​ട്ടി​യി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ ദേ​വി​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. സു​രേ​ഷ് കു​മാ​ർ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ്യ​ബ​ന്ധ​ന വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ പി. ​ശ്രീ​കു​മാ​ർ, പി. ​ക​ണ്ണ​ൻ, എ​സ്.​എം. കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.