റി​സോ​ർ​ട്ടി​ൽ മോ​ഷ​ണം: യു​വാ​വ് പി​ടി​യി​ൽ
Thursday, November 14, 2019 10:46 PM IST
കു​മ​ളി: തേ​ക്ക​ടി​യി​ൽ റി​സോ​ർ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ മു​റി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. കു​മ​ളി അ​മ​രാ​വ​തി ര​ണ്ടാം​മൈ​ൽ ര​ഞ്ജി​ത് ഭ​വ​നി​ൽ വെ​ങ്കി​ടേ​ഷ് പ്ര​ഭു (30) ആ​ണ് പി​ടി​യി​ലാ​യ​ത്. സിഐ വി.കെ. പ്രകാശ്, എസ്ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
സീ​സ​ണ്‍ തേ​ക്ക​ടി റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ച നാ​ഗ​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ നാ​ല​ര​ഗ്രാം സ്വ​ർ​ണ​വും 13000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ വെ​ങ്കി​ടേ​ഷ് മു​ൻ​പ് റി​സോ​ർ​ട്ടി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കെ​ത്തി​യി​രു​ന്നു. റി​സോ​ർ​ട്ടി​ന്‍റെ മൂ​ന്നാം​നി​ല​യി​ൽ പൈ​പ്പി​ൽ പി​ടി​ച്ചാ​ണ് ഇ​യാ​ൾ ക​യ​റി​യ​ത്. കു​മ​ളി​യി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു. ഇ​യാ​ളെ പീ​രു​മേ​ട് കോ​ട​തി റി​മാ​ൻ​ഡു​ചെ​യ്തു.