ടൂ​റി​സം പ​ദ്ധ​തി​ക​ളി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Thursday, November 14, 2019 10:46 PM IST
തൊ​ടു​പു​ഴ: ഹൈ​ഡ​ൽ ടു​റി​സം സെ​ന്‍റ​റി​ലെ ടു​റി​സം​പ​ദ്ധ​തി​ക​ൾ​ക്ക് ക​രാ​ർ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​യ​ർ​മാ​ൻ മ​ന്ത്രി എം.​എം. മ​ണി​യും മു​ൻ ഡ​യ​റ​ക്ട​ർ കെ.​ജെ. ജോ​സും ന​ട​ത്തി​യ അ​ഴി​മ​തി​യെ​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​മ്മി​റ്റി പ്ര​സ​ഡ​ന്‍റ്് ബി​ജോ മാ​ണി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പൊ​ൻ​മു​ടി, മാ​ട്ടു​പ്പെ​ട്ടി, മൂ​ന്നാ​ർ, ആ​ന​യി​റ​ങ്ക​ൽ, ക​ല്ലാ​ർ​കു​ട്ടി, ചെ​ങ്കു​ളം, ബാ​ണാ​സു​ര​സാ​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹൈ​ഡ​ൽ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നാ​ണ് സൊ​സൈ​റ്റി​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ക​രാ​ർ ന​ൽ​കി​യ​ത്. സ​ർ​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​താ​ണ് ഈ ​ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ. മ​ന്ത്രി​ബ​ന്ധു പ്ര​സി​ഡ​ന്‍റാ​യ ബാ​ങ്കി​നാ​ണ് പൊ​ൻ​മു​ടി​യി​ൽ 21 ഏ​ക്ക​ർ സ്ഥ​ലം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​റ്റൊ​രു ബ​ന്ധു​വി​ന് ഇ​വി​ടു​ത്തെ ക്വാ​ട്ടേ​ർ​ഴ്സ് ന​വീ​ക​ര​ണം, റോ​ഡ് നി​ർ​മാ​ണ​മ​ട​ക്ക​മു​ള്ള സി​വി​ൽ വ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ ന​ൽ​കി.
ആ​ന​യി​റ​ങ്ക​ലി​ൽ മു​ൻ ഡ​യ​റ​ക്ട​റു​ടെ ബി​നാ​മി സൊ​സൈ​റ്റി​ക്ക് ക​രാ​ർ ന​ൽ​കി​യ​താ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഏ​ക്ക​റു​ക​ണ​ക്കി​ന് സ​ർ​ക്കാ​ർ ഭൂ​മി ചി​ല ക​ട​ലാ​സ്, ബി​നാ​മി സൊ​സൈ​റ്റി​ക​ൾ​ക്ക് ന​ൽ​കി​യ​ത് റ​ദ്ദു​ചെ​യ്ത് ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ ന​ട​ത്തി​പ്പ് ടു​റി​സം വ​കു​പ്പി​നെ​യോ കെ​ടി​ഡി​സി​യെ​യോ ഏ​ൽ​പി​ക്ക​ണം.
ഹൈ​ഡ​ൽ ടു​റി​സം സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​ർ​മാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കു​ന്ന​ത് വൈ​ദ്യു​തി ബോ​ർ​ഡാ​ണ്. ഈ ​വ​സ്തു​ത മ​റ​ച്ചു​വ​ച്ച് മു​ൻ ഡ​യ​റ​ക്ട​ർ ഹൈ​ഡ​ൽ ടു​റി​സം സെ​ന്‍റ​റി​ന് സ​ർ​ക്കാ​രി​ൽ​നി​ന്നോ ബോ​ർ​ഡി​ൽ​നി​ന്നോ സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​നി​ന്ന് ഹൈ​ഡ​ൽ ടൂ​റി​സ​ത്തെ ഒ​ഴി​വാ​ക്കി ഉ​ത്ത​ര​വ് വാ​ങ്ങി. സ​ർ​ക്കാ​രിന്‍റേയും വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റേയും കൈ​വ​ശ​ത്തി​ലു​ള്ള ഭൂ​മി സൊ​സൈ​റ്റി​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്കാ​യി ക​രാ​ർ ന​ൽ​കി​യ​തി​ൽ സ​ർ​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
ടെ​ണ്ട​റി​ൽ പ​ങ്കെ​ടു​ത്ത​താ​യി പ​റ​യു​ന്ന സൊ​സൈ​റ്റി​ക​ളി​ൽ പ​ല​തും ക​ട​ലാ​സ് സൊ​സൈ​റ്റി​ക​ളാ​ണ്.
മു​ന്നാ​ർ ഹൈ​ഡ​ൽ പാ​ർ​ക്കി​ൽ അ​മ്യു​സ്മെ​ന്‍റ് പാ​ർ​ക്ക്, ആ​ന​യി​റ​ങ്ക​ലി​ൽ മ​ൾ​ട്ടി ഡ​യ​മ​ൻ​ഷ​ന​ൽ തീ​യേ​റ്റ​ർ ആ​ൻ​ഡ് ഹോ​റ​ർ​ഹൗ​സ്, പെ​രു​ന്പാ​വൂ​ർ സ്പ​ർ​ശം ടൂ​റി​സം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, മാ​ട്ടു​പ്പെ​ട്ടി​യി​ൽ റോ​പ്പ് വേ, ​ക​ല്ലാ​ർ​കു​ട്ടി​യി​ൽ പെ​ഡ​ൽ​ബോ​ട്ട് കു​ട്ട​വ​ഞ്ചി സ​ർ​വീ​സ്, ചെ​ങ്കു​ള​ത്ത് അ​മ്യു​സ്മെ​ന്‍റ് പാ​ർ​ക്ക് , ബാ​ണാ​സു​ര​സാ​ഗ​റി​ൽ മ​ൾ​ട്ടി​ഡ​യ​മ​ൻ​ഷ​ന​ൽ തീ​യേ​റ്റ​റ​ർ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ ക​രാ​റി​ലും അ​ഴി​മ​തി വ്യ​ക്ത​മാ​ണ്. അ​നു​മ​തി ഇ​ല്ലാ​തെ ന​ട​ത്തി​യ ചി​ല നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ബോ​ർ​ഡ് സ്റ്റോ​പ്പ് മെ​മ്മോ കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്.
മു​ഴു​വ​ൻ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു​പു​റ​മെ സ്വ​ന്ത​ക്കാ​ർ​ക്ക് കോ​ടി​ക​ൾ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ എം.​എം. മ​ണി മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നേ​താ​ക്ക​ളാ​യ മു​കേ​ഷ് മോ​ഹ​ന​ൻ, പ്ര​ശാ​ന്ത് രാ​ജു, കെ.​എ​സ്. അ​രു​ണ്‍, ജോ​ബി സി. ​ജോ​യ്, ടി.​എ​ൽ. അ​ക്ബ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.