നാടെങ്ങും ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, November 14, 2019 10:46 PM IST
നെ​ടു​ങ്ക​ണ്ടം: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ ജ​ൻ​മ​ദി​നം സ്കൂ​ളി​ൽ ആ​ഘോ​ഷി​ച്ച് രാ​മ​ക്ക​ൽ​മേ​ട് സേ​ക്ര​ട്ട് ഹാ​ർ​ട്ട് സ്കൂ​ളി​ൽ ശി​ശു​ദി​നം ന​ട​ത്തി. സ്ഥി​ര​മാ​യി സ്കൂ​ളി​ൽ എ​ത്താ​ൻ ക​ഴി​യാ​ത്ത ഭി​ന്നേ​ശേ​ഷി​ക്കാ​രി​യാ​യ മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ബി​വി​ത്ര ബി​ജു​വി​നെ സ്കൂ​ളി​ൽ എ​ത്തി​ച്ച് കു​ട്ടി​യു​ടെ ജ​ൻ​മ​ദി​ന​വും ശി​ശു​ദി​ന​വും ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു.
ആ​ശം​സാ കാ​ർ​ഡു​ക​ളും സ​മ്മാ​ന​ങ്ങ​ളു​മാ​യി കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ കൂ​ട്ടു​കാ​രി​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും​ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ച് ബി​വി​ത്ര​യു​ടെ പ​ത്താം ജ​ൻ​മ​ദി​നം ആ​ഘോ​ഷ​മാ​ക്കി.
രാ​വി​ലെ സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജ​യ മൈ​ക്കി​ൾ ശി​ശു​ദി​ന റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ർ​ഥി ഗീ​തു ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ൽ ബി​ജു ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഐ​റി​ൻ സോ​ജി, ആ​ലി​യ റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​ക​ളും ന​ട​ന്നു.
അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും​ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യി​രു​ന്നു. ത​ന്‍റെ ജ​ൻ​മ​ദി​നം വ്യ​ത്യ​സ്തമാ​ക്കിത്തീ ർ​ത്ത കൂ​ട്ടു​കാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞാ​ണ് ബി​വി​ത്ര മ​ട​ങ്ങി​യ​ത്.

അ​ടി​മാ​ലി: വി​ശ്വ​ദീ​പ്തി സ്കൂ​ളി​ലെ ശി​ശു​ദി​നാ​ഘോ​ഷം ചാ​ച്ച​നെ​ഹ്റു മ​ത്സ​ര​ത്തോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് ക്ലാ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​ത​ന്നെ സാം​സ്കാ​രി​ക- ക​ലാ സൃ​ഷ്ടി​ക​ൾ അ​ട​ങ്ങി​യ 32 കൈ​യെ​ഴു​ത്തു മാ​സി​ക​ക​ൾ പ്ര​കാ​ശ​നം​ചെ​യ്തു. 120 കു​ട്ടി​ക​ൾ അ​ണി​നി​ര​ന്ന ഡി​സ്പ്ലേ​യും സം​ഗീ​ത നൃ​ത്ത​ങ്ങ​ളും ന​ട​ത്തി.

സ്വ​രാ​ജ്: സ്വ​രാ​ജ് സ​യ​ണ്‍ പ​ബ്ലി​ക് സ്കൂ​ളി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ മേ​നേ​ജ​ർ ഫാ. ​ഇ​മ്മാ​നു​വേ​ൽ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ, ഫാ. ​ജ​യിം​സ് ക​രി​മാ​ങ്ക​ൽ, അ​നി​റ്റ ഷാ​ർ​മി​ലി, ബി​ൽ​സ ബാ​ബു, ഷൈ​നി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

ചെ​റു​തോ​ണി: ക​രി​ന്പ​ൻ സെ​ന്‍റ് തോ​മ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ സി​നി​മ ശി​ൽ​പ​ശാ​ല ന​ട​ത്തി. സി​നി​മാ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളേ​ക്കു​റി​ച്ച് യു​വ​ത​ല​മു​റ​യ്ക്ക് അ​റി​വു പ​ക​രു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യി​ൽ ബാ​ഹു​ബ​ലി, ഈ​ച്ച തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ ഫി​ലിം എ​ഡി​റ്റ​ർ ശ്രീ​ഗ്ര സെ​ബാ​സ്റ്റ്യ​ൻ ക്ലാ​സ് ന​യി​ച്ചു.
സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പ്ര​ഭ ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം​ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റി​ൻ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​റു​തോ​ണി: തോ​പ്രാം​കു​ടി മേ​രി​ഗി​രി മ​രി​യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി. സെ​ന്‍റ് മ​രി​യ​ഗൊ​രേ​ത്തി പ​ള്ളി വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് വാ​ളി​പ്ലാ​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷാ​ജി ബ​ഹ​നാ​ൻ, മാ​നേ​ജ​ർ ഫാ. ​മാ​ത്യു വെ​ട്ടി​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ജു കാ​ര​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന ശി​ശു​ദി​ന റാ​ലി മു​രി​ക്കാ​ശേ​രി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ൻ ലൂ​യി​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം കെ.​ബി ശെ​ൽ​വം, സ​ജി​മോ​ൻ ഇ​ല​വു​ങ്ക​ൽ, ജി​നീ​സ് കു​ഴി​ക്കാ​ട്ട്, പി.​സി. സ​ന്തോ​ഷ്, അ​നീ​ഷ് കാ​ലാ​ച്ചി​റ, അ​ബ്ദു​ൾ ജ​ബാ​ർ മൗ​ല​വി, ബി​ജു പോ​ൾ, സി​ബി മൂ​ന്നാം​വ​യ​ലി​ൽ, അ​ജേ​ഷ് ത​ച്ചേ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​സി. മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ക​ള​പ്പു​ര, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ഞ്ജു സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

കോ​ഴി​മ​ല: ഗ​വ. എ​ൽ​പി സ്കൂ​ളി​ന്‍റേയും കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ന്‍റേയും ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി. മ​രി​യ​ൻ കോ​ള​ജ് ബി​ബി​എ വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ ഡോ. ​ജോ​ഷി ജോ​ണ്‍, ഫാ. ​സി​ബി ചി​ന്താ​ർ​മ​ണി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ അ​നി​ൽ ജോ​സ​ഫ്, സ​തീ​ഷ് വ​ർ​ക്കി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ, ഗ്രാ​മ പ​ഞ്ച​യാ​ത്തം​ഗം ഇ​ന്ദു സാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
ചെ​റു​തോ​ണി: പാ​ണ്ടി​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ ന​ട​ന്ന ശി​ശു​ദി​നാ​ഘോ​ഷ റാ​ലി​യി​ൽ ത​ങ്ക​മ​ണി കൃ​ഷി​ഭ​വ​നി​ലെ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് കെ.​ഐ. ഹു​സൈ​ൻ സ​ന്ദേ​ശം​ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​യി പാ​റ​ശേ​രി​യി​ൽ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജെ​യ്സ്ലെ​റ്റ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​ര​വും പാ​യ​സ​വും വി​ത​ര​ണം​ചെ​യ്തു.
ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ ചാ​ന്പ്യ​നാ​യ മ​നു സി​ബി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.