സാ​ൻ​ജോ സ്കൂ​ളി​ന്‍റെ ശി​ശു​ദി​ന ദൃ​ശ്യാ​വി​ഷ്കാ​രം ന​വ്യാ​നു​ഭ​വ​മാ​യി
Thursday, November 14, 2019 10:44 PM IST
തൊ​ടു​പു​ഴ:​ശി​ശു​ദി​ന​ത്തി​ൽ വ്യ​ത്യ​സ്ത​ത​യാ​ർ​ന്ന പ​രി​പാ​ടി​യു​മാ​യി കൊ​ടു​വേ​ലി സാ​ൻ​ജോ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ.​
സ​മൂ​ഹ​ത്തി​ൽ കു​ട്ടി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും പ്ര​മേ​യ​മാ​ക്കി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ച ദൃ​ശ്യാ​വി​ഷ്ക​ര​ണം ശ്ര​ദ്ധേ​യ​മാ​യി.​
കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​ന​ധ്യാ​പ​ക​രും ചേ​ർ​ന്നൊ​രു​ക്കി​യ പു​ഞ്ചി​രി മാ​യാ​തി​രി​ക്ക​ട്ടെ എ​ന്ന ദ്യ​ശ്യാ​വി​ഷ്ക​ര​ണം കാ​ണി​ക​ളു​ടെ കൈ​യ​ടി നേ​ടു​ക​യും ചെ​യ്തു.
മു​ത​ല​ക്കോ​ടം, മ​ങ്ങാ​ട്ടു​ക​വ​ല, സി​വി​ൽ​സ്റ്റേ​ഷ​ൻ ജം​ഗ്ഷ​ൻ, മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ദൃ​ശ്യാ​വി​ഷ്ക​ര​ണം അ​ര​ങ്ങേ​റി. ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ.​ജെ​സി ആ​ന്‍റ​ണി ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ഫാ.​ജോ​ണ്‍​സ​ണ്‍ വെ​ട്ടി​ക്കു​ഴി​യി​ൽ പ്ര​സം​ഗി​ച്ചു.