ഇ​രി​ക്കാ​നി​ട​മി​ല്ല; മു​ട്ട​ത്ത് തൊ​ഴി​ലു​റ​പ്പ് ഗ്രാ​മ​സ​ഭ അ​ല​ങ്കോ​ല​മാ​യി
Thursday, November 14, 2019 10:44 PM IST
മു​ട്ടം: പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ ഗ്രാ​മ​സ​ഭ അ​ല​ങ്കോ​ല​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ നി​ന്നു​മാ​യി ഇ​രു​ന്നൂ​റി​ൽ പ​രം ആ​ളു​ക​ളെ വി​ളി​ച്ചു വ​രു​ത്തി​യ​ത് 25 പേ​ർ​ക്ക് മാ​ത്രം ഇ​രി​ക്കാ​നി​ട​മു​ള്ള കൗ​ണ്‍​സി​ൽ ഹാ​ളി​ലാ​ണ്.
ഇ​തോ​ടെ ഭൂ​രി​പ​ക്ഷം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും തി​ങ്ങി നി​റ​ഞ്ഞ് ഇ​രി​ക്കാ​നും നി​ൽ​ക്കാ​നും ഇ​ട​മി​ല്ലാ​ത്ത​തി​നാ​ൽ പൊ​തു​യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​യി. ബാ​ക്കി​യു​ള്ള​വ​ർ മി​നി​റ്റ്സ് ബു​ക്ക് വാ​ങ്ങി വ​രാ​ന്ത​യി​ൽ നി​ന്ന് ഒ​പ്പി​ട്ട് മ​ട​ങ്ങി. വ​രും വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കേ​ണ്ട വാ​ർ​ഷി​ക പൊ​തു​യോ​ഗ​മാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം ന​ട​ക്കാ​തെ പോ​യ​ത്.
മൂ​ന്നോ​റോ​ളം പേ​ർ​ക്ക് ഇ​രി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള ഓ​ഡി​റ്റോ​റി​യം ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ത​ന്നെ ര​ണ്ടാം നി​ല​യി​ൽ ഉ​ണ്ടെ​ങ്കി​ലും അ​വി​ടം തു​റ​ന്നു​കൊ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ല്ല.
യോ​ഗം ആ​രം​ഭി​ക്കും മു​ന്പേ ഹാ​ളി​ൽ ക​യ​റാ​ൻ ക​ഴി​യാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ ബ​ഹ​ളം വ​ച്ച​പ്പോ​ൾ പ്ര​സി​ഡ​ന്‍റ് യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി പോ​യി. തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ച്ച് വ​രു​ത്തി അ​വ​ഹേ​ളി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും എ​ൽ ഡി ​എ​ഫ് ഭ​ര​ണ​സ​മ​ിതി​യു​ടെ​യും അ​നാ​സ്ഥ​യും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​ഫ് മു​ട്ടം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ അ​ഗ​സ്റ്റ്യ​ൻ ക​ള്ളി​കാ​ട്ട്, ബേ​ബി വ​ണ്ട​നാ​നി, എം.​കെ. സു​ധീ​ർ, എ​ൻ .കെ. ​ബി​ജു, ബീ​നാ ജോ​ർ​ജ്, മേ​രി​ക്കു​ട്ടി വ​ർ​ഗീ​സ്, ഷൈ​ജാ ജോ​മോ​ൻ, ബി​ജോ​യ് ജോ​ണ്‍, സെ​ബാ​ൻ വ​യ​ലി​കു​ന്നേ​ൽ, കെ.​എ. പ​രീ​ത്, ടി.​എ​ച്ച് ഈ​സ,അ​രു​ണ്‍ പൂ​ച്ച​ക്കു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.