ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ ത​ക​ർ​ന്നു​വീ​ണു
Thursday, November 14, 2019 10:44 PM IST
ക​ട്ട​പ്പ​ന: മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്പോ​ൾ സ​മ്മേ​ള​ന സ്ഥ​ല​ത്തെ ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ കാ​റ്റി​ൽ ത​ക​ർ​ന്നു​വീ​ണു. ക​ട്ട​പ്പ​ന​യി​ൽ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്പോ​ഴാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കൗ​ണ്ട​ർ ത​ക​ർ​ന്നു​വീ​ണ് ഒ​രാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.
പൊ​തു​സ​മ്മേ​ള​നം ന​ട​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​നു​പു​റ​ത്ത് ടി​ൻ ഷീ​റ്റു​കൊ​ണ്ട് നി​ർ​മി​ച്ച ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. കൗ​ണ്ട​റി​നു സ​മീ​പ​ത്ത് നി​ന്ന​യാ​ളാ​ണ് ഇ​തി​ന​ടി​യി​ൽ​പ്പെട്ട​ത്. ക​ട്ട​പ്പ​ന സ്വ​ദേ​ശി കോ​വേ​ലി​ൽ ത​ങ്ക​ച്ച​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ​ത​ന്നെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ടി​ൻ​ഷീ​റ്റ് ഉ​യ​ർ​ത്തി മാ​റ്റി ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം വി​ട്ട​യ​ച്ചു. വൈ​ദ്യു​ത മ​ന്ത്രി എം.​എം. മ​ണി, സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി എ​ന്നി​വ​രും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.