അസംസ്കൃത സാധനങ്ങളില്ല; നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
Thursday, November 14, 2019 10:43 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ൽ മ​ണ​ൽ, മെ​റ്റ​ൽ, ക​ല്ല് തു​ട​ങ്ങി​യ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ​ക്ക് ക​ടു​ത്ത ക്ഷാ​മം. ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലേ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലേ​യും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പു​ക​ളു​ടേ​യും ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ക​രാ​റു​കാ​ർ ഉ​ൾ​പ്പെ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്ക​യാ​ണ്.
തൊ​ടു​പു​ഴ താ​ലൂ​ക്ക് ഒ​ഴി​കെ​യു​ള്ള ദേ​വി​കു​ളം, ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട്, ഇ​ടു​ക്കി താ​ലൂ​ക്കു​ക​ളി​ലെ ക​രാ​റു​കാ​രാ​ണ് ഏ​റ്റ​വും ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. പാ​റ​മ​ട​ക​ൾ എ​ല്ലാം പൂ​ട്ടി​യ​തോ​ടെ നൂ​റും നൂ​റ്റ​ന്പ​തും കീ​ലോ​മീ​റ്റ​ർ അ​ക​ലെ​നി​ന്നും മ​ണ​ലും മെ​റ്റ​ലും മ​റ്റു​നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും കൊ​ണ്ടു​വ​ന്ന് പ​ണി​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ടാ​റിം​ഗ് ജോ​ലി​ക​ളി​ലും ത​ട​സം നേ​രി​ട്ടി​രി​ക്കു​ക​യാ​ണ്.
ജി​ല്ല​യി​ൽ മേ​രി​കു​ള​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക്ര​ഷ​റും പാ​റ​മ​ട​യു​മാ​ണ് ആ​കെ​യു​ള്ള​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ലെ​ടു​ത്ത തീ​രു​മാ​ന​ത്തി​ന് വി​രു​ദ്ധ​മാ​യി ഇ​ര​ട്ടി വി​ല​യാ​ണ് ഇ​വ​ർ ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​നു പ​രി​ഹാ​ര​മാ​യി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മെ​റ്റീ​രി​യ​ൽ കി​ട്ടു​ന്ന​തി​നും ക​ല്ലു പൊ​ട്ടി​ക്കു​ന്ന​തി​നും ഒ​രു പ​ഞ്ചാ​യ​ത്തി​ൽ ഒ​രു പാ​റ​മ​ട വീ​ത​മെ​ങ്കി​ലും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
പു​ഴ​യി​ലും തോ​ടു​ക​ളി​ലും ഡാ​മു​ക​ളി​ലും നി​റ​ഞ്ഞു​കി​ട​ക്കു​ന്ന പ്ര​കൃ​തി​ദ​ത്ത​മാ​യ മ​ണ​ൽ വാ​രു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ ഒ​രു പ​രി​ധി​വ​രെ മ​ണ​ലി​ന്‍റെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​കും. മ​ണ​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ അ​ണ​ക്കെ​ട്ടു​ക​ളി​ലെ സം​ഭ​ര​ണ​ശേ​ഷി ന​ഷ്ട​പ്പെ​ട്ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി സ​മീ​പ​ത്തു​ള്ള റോ​ഡു​ക​ളു​ടേ​യും ഓ​ട​ക​ളു​ടേ​യും കൃ​ഷി​യി​ട​ങ്ങ​ളു​ടേ​യും നാ​ശ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.
ന്യാ​യ​വി​ല​യ്ക്ക് ടാ​ർ കി​ട്ടാ​നി​ല്ലാ​ത്ത​തും ക​രാ​റു​കാ​ർ​ക്ക് വി​ന​യാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു ബാ​ര​ൽ ടാ​റി​ന് മൂ​വാ​യി​ര​ത്തോ​ളം രൂ​പ​വ​രെ​യാ​ണ് അ​ധി​ക​മാ​യി വാ​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ക​രാ​റു​കാ​ർ​ക്ക് കു​ടി​ശി​ഖ​യാ​യി കി​ട്ടാ​നു​ള്ള​ത്. അ​ടി​യ​ന്ത​ര​മാ​യി കു​ടി​ശി​ഖ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും പു​റ​മേ​നി​ന്നു കൊ​ണ്ടു​വ​രു​ന്ന മെ​റ്റീ​രി​യ​ൽ​സി​ന്‍റെ ട്രാ​ൻ​സ്പോ​ർ​ട്ടിം​ഗ് ചാ​ർ​ജ് എ​സ്റ്റി​മേ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക​രാ​റു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.