സം​ര​ംഭ​ക​ർ​ക്ക് ക​രു​ത്തു പ​ക​ർ​ന്ന് ജി​ല്ലാ വ്യ​വ​സാ​യ നി​ക്ഷേ​പ​ക സം​ഗ​മം
Thursday, November 14, 2019 10:43 PM IST
ഇ​ടു​ക്കി: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​തോ​ണി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ സം​ര​ംഭ​ക​ർ​ക്കാ​യി ജി​ല്ലാ വ്യ​വ​സാ​യ നി​ക്ഷേ​പ​ക സം​ഗ​മം ന​ട​ത്തി.
ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ജി​ല്ല​യി​ൽ കാ​ർ​ഷി​ക ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ൾ വ്യാ​വ​സാ​യി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളും സം​രം​ഭ​ക സം​ഗ​മ​ങ്ങ​ളി​ലൂ​ടെ ഉ​രു​ത്തി​രി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സൂ​ഷ്​മ, ചെ​റു​കി​ട, ഇ​ട​ത്ത​ര വ്യ​വ​സാ​യ സം​ര​ംഭ​ക​ർ​ക്കാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ ര​ഞ്ജി​ത് ബാ​ബു, എം​എ​സ്എം​ഇ​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​സി. ജോ​ണ്‍​സ​ണ്‍, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​ർ ജി.​എം ചി​റ​യി​ൽ, സാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ബി​ജു കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ന്‍റു സു​ഭാ​ഷ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ ബെ​ന​ഡി​ക്ട് വി​ല്യം ജോ​ണ്‍​സ്, ജി​ല്ലാ എ​ൽ​ഡി​എം ജി.​രാ​ജ​ഗോ​പാ​ല​ൻ, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം മാ​നേ​ജ​ർ പി.​കെ. അ​ജി​ത് കു​മാ​ർ, കെ ​എ​സ്എ​സ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ജ​യ​കൃ​ഷ്ണ​ൻ, പാ​റ​ത്തോ​ട് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.