കട്ടപ്പന: ഈവർഷത്തെ ബോധി പുരസ്കാരം മുതിർന്ന നാടകനടൻ എംസി കട്ടപ്പനയ്ക്ക് വൈദ്യുത മന്ത്രി എം.എം. മണി സമ്മാനിച്ചു. അനാരോഗ്യത്തെതുടർന്ന് വിശ്രമജീവിതം നയിക്കുന്ന എംസിക്ക് വീട്ടിലെത്തിയാണ് പുരസ്കാരം നൽകിയത്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കാഞ്ചിയാർ ബോധി ഗ്രന്ഥശാലയുടേതാണ് പുരസ്കാരം. മൂന്നാമത് പുരസ്കാരമാണ് എംസിക്ക് ലഭിക്കുന്നത്.
മലയാള നാടകവേദിക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
കട്ടപ്പന മുൻസിപ്പൽ കൗണ്‍സിലർമാരായ എം.സി. ബിജു, ടിജി എം. രാജു, ഗിരീഷ് മാലിയിൽ, സാംസ്കാരിക പ്രവർത്തകരായ കാഞ്ചിയാർ രാജൻ, കെ.ആർ. രാമചന്ദ്രൻ, മോബിൻ മോഹൻ, സുഗതൻ കരുവാറ്റ, കെ.പി. സജി, ജയിംസ് പി. ജോസഫ്, ഇ.ജെ. ജോസഫ്, കെ. ജയചന്ദ്രൻ, ചിലന്പൻ, എം.ജെ. ആന്റണി, ജോയി കട്ടപ്പന, ആർ. മുരളീധരൻ, ജി.കെ. പന്നാംകുഴി, കെ.സി. ജോർജ് , മാത്യു നെല്ലിപ്പുഴ, അനിൽ കെ. ശിവറാം, ജോസ് ആൻറണി, ഷാജി ചിത്ര, മുരളി ഫ്രസ്കോ, ജോർജുകുട്ടി സംഗീത ഭവൻ, ജോഷി മണിമല, സജിദാസ് മോഹൻ, എസ്. സൂര്യലാൽ, ടി.കെ. രാമചന്ദ്രൻ, ഷേണായി, ജോർജുകുട്ടി മാത്യു തുടങ്ങിയവരും സന്നിഹിതരായിരുന്നു. നിരവധി സാംസ്കാരിക സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.