മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Thursday, November 14, 2019 10:43 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​വേ​ദ​നം ന​ൽ​കി.
നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ വാ​ഗ്ദാ​ന​ത്തേ​തു​ട​ർ​ന്ന് പാ​ർ​ട്ടി ന​ട​ത്താ​നി​രു​ന്ന ക​ർ​ഷ​ക മാ​ർ​ച്ചും സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​നും മാ​റ്റി​വ​ച്ചി​രു​ന്നു.
പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു സ്റ്റീ​ഫ​ൻ, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ ജോ​സ​ഫ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന്‍റ​ണി ആ​ല​ഞ്ചേ​രി, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, ബേ​ബി പ​തി​പ്പ​ള്ളി, ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, കെ​ടി​യു​സി പ്ര​സി​ഡ​ന്‍റ് കൊ​ച്ച​റ മോ​ഹ​ന​ൻ​നാ​യ​ർ, പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സാ​ജു പ​ട്ട​രു​മ​ഠം എ​ന്നി​വ​രാ​ണ് ക​ട്ട​പ്പ​ന ടി​ബി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.