ജി​ല്ലാ​ത​ല ശി​ശു​ദി​നാഘോഷം സംഘടിപ്പിച്ചു
Thursday, November 14, 2019 10:43 PM IST
ഇ​ടു​ക്കി: ജി​ല്ലാ​ത​ല ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ തു​ട​ക്കം.
വാ​ഴ​ത്തോ​പ്പ് ഗ​വ. ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ പ​താ​ക ഉ​യ​ർ​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ന്‍റു സു​ഭാ​ഷ് ശി​ശു​ദി​ന സ്റ്റാ​ന്പ് പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന ശി​ശു​ദി​ന റാ​ലി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നും ചെ​റു​തോ​ണി ചു​റ്റി തി​രി​കെ എ​ച്ച്ആ​ർ​സി ഹാ​ളി​ൽ അ​വ​സാ​നി​ച്ചു.
വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി റി​യ ജെ​യിം​സിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ം കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കാ​ൽ​വ​രി​മൗ​ണ്ട് എ​ൽ​പി സ്കൂ​ളി​ലെ ആ​ൻ​മ​രി​യ ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലി​സ​മ്മ സാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​ന്‍റു സു​ഭാ​ഷ് , വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ് സു​രേ​ഷ്, ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സ​ന്‍റ് ജോ​സ​ഫ്, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി കെ.​ആ​ർ ജ​നാ​ർ​ദ​ന​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ എം.​ആ​ർ ര​ഞ്ജി​ത്, പി.​കെ രാ​ജു, വാ​ഴ​ത്തോ​പ്പ് ഗ​വ. ഹൈ​സ്കൂ​ൾ പ്ര​ഥ​മാ​ധ്യ​പ​ക​ൻ പ്ര​ദീ​പ്, നി​ഷ സു​നി​ൽ, ജു​വാ​ൻ ജി​യോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.