കാ​ഡ്സ് വ​ള​ർ​ത്തു​മൃ​ഗ പ​ക്ഷി​ച്ച​ന്ത​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ തു​ട​ക്ക​മാ​യി
Thursday, November 14, 2019 10:43 PM IST
തൊ​ടു​പു​ഴ: പ​ഴ​യ കാ​ല​ത്ത് ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ നി​റ​ഞ്ഞു നി​ന്നി​രു​ന്ന ഉ​രു​ക്ക​ളു​ടെ വി​ൽ​പ്പ​ന കേ​ന്ദ്ര​മാ​യി​രു​ന്ന കാ​ള​ച്ച​ന്ത കാ​ഡ്സി​ലൂ​ടെ പു​ന​രാ​രം​ഭി​ച്ചു.

പാ​ര​ന്പ​ര്യ​ത്തി​ന്‍റേയും പ​ഴ​മ​യു​ടേ​യും ത​നി​മ​പേ​റു​ക​യും പി​ന്നീ​ട് വി​സ്മൃ​തി​യി​ലാ​യ​വു​ക​യും ചെ​യ്ത തൊ​ടു​പു​ഴ​യി​ലെ കാ​ള​വ​യ​ലി​ന് വ​ള​ർ​ത്തു​മൃ​ഗ​പ​ക്ഷി​ച​ന്ത എ​ന്ന പേ​രി​ൽ പു​ന​ർ​ജന്മമാ​യി. തൊ​ടു​പു​ഴ - വെ​ങ്ങ​ല്ലൂ​ർ - മ​ങ്ങാ​ട്ടു​ക​വ​ല നാ​ലു​വ​രി​പ്പാ​ത​യി​ലാ​ണ് കാ​ഡ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലൈ​വ് സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളു​മാ​യി വി​ൽ​പ്പ​ന​യ്ക്കാ​യി ച​ന്ത​യി​ൽ എ​ത്തി​യി​രു​ന്നു. പോ​ത്ത്, എ​രു​മ, ആ​ട്, കി​ടാ​രി​ക​ൾ, പോ​ത്തി​ൻ​കി​ടാ​ക്ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും വി​ൽ​പ്പ​ന​യ്ക്കെ​ത്തി​യ​ത്. വാ​ങ്ങാ​നു​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും മൃ​ഗ​ങ്ങ​ൾ ല​ഭ്യ​മാ​യി​ല്ല. എ​ല്ലാ വ്യാ​ഴാ​ഴ്ച​യും രാ​വി​ലെ ആ​റു മു​ത​ൽ 10 വ​രെ​യാ​ണ് ച​ന്ത ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച മു​ത​ൽ കൂ​ടു​ത​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ച​ന്ത​യി​ൽ എ​ത്തി​ക്കും.

വ​ള​ർ​ത്തു​മൃ​ഗ പ​ക്ഷി​ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വി​ൽ​പ്പ​ന​ക്കാ​യി എ​ത്തി​ച്ച ഒ​രു ക​റ​വ ആ​ടി​നേ​യും വി​ല​യ്ക്കു​വാ​ങ്ങി അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി. യോ​ഗ​ത്തി​ൽ കാ​ഡ്സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ബ​ർ മാ​ർ​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എം.​ജെ. ജേ​ക്ക​ബ്, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ രാ​ജീ​വ് പു​ഷ്പാം​ഗ​ത​ൻ, എം,​സി. മാ​ത്യു, ട്രാ​ക് സെ​ക്ര​ട്ട​റി സ​ണ്ണി തെ​ക്കേ​ക്ക​ര, ഡ​യ​റ​ക്ട​ർ​മാ​രാ​യ ജേ​ക്ക​ബ് മാ​ത്യു, അ​ലോ​ഷി ജോ​സ​ഫ്, എം.​ഡി. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ഷീ​ന അ​ലോ​ഷി, കെ.​എം. മ​ത്ത​ച്ച​ൻ, കെ.​എം. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.