നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Wednesday, November 13, 2019 10:21 PM IST
തൊ​ടു​പു​ഴ: ഇ​ട​തു​ സ​ർ​ക്കാ​രി​ന്‍റെ ജീ​വ​ന​ക്കാ​രോ​ടു​ള്ള നീ​തി നി​ഷേ​ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ട്ടി ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ നി​ൽ​പ്പ് സ​മ​രം ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം. സ​ർ​ക്കാ​ർ വി​ഹി​തം ഉ​റ​പ്പ് വ​രു​ത്തി മെ​ഡി​സെ​പ്പ് പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക, കു​ടി​ശി​ഖ ക്ഷാ​മ​ബ​ത്ത​യും ഇ​ട​ക്കാ​ലാ​ശ്വാ​സ​വും ഉ​ട​ൻ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി ദേ​വ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. ഉ​സ്മാ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ റോ​യി ജോ​ർ​ജ്, കെ.​പി. വി​നോ​ദ്, സ​ണ്ണി മാ​ത്യു, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ പി.​എം. ഫ്രാ​ൻ​സി​സ,സ്റ്റീ​ഫ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​ഉ​ദ​യ സൂ​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ നേ​താ​ക്ക​ളാ​യ ബി​ജു തോ​മ​സ,് ഡോ​ളി​ക്കു​ട്ടി ജോ​സ​ഫ്, സി.​എ​സ്. ഷെ​മീ​ർ, പി.​കെ. യൂ​നു​സ്, കെ.​സി. ബി​നോ​യി, വി​ൻ​സ​ന്‍റ് തോ​മ​സ്, എം.​എ. ആ​ന്‍റ​ണി, പി.​കെ. ഹ​രി​ദാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി രാ​ജേ​ഷ് ബേ​ബി സ്വാ​ഗ​ത​വും ജി​ല്ലാ ട്ര​ഷ​റ​ർ ഷി​ഹാ​ബ് പ​രീ​ത് ന​ന്ദി​യും പ​റ​ഞ്ഞു.