ജി​ല്ലാ ആ​ശു​പ​ത്രി ബ്ലോ​ക്ക് തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന്
Wednesday, November 13, 2019 10:21 PM IST
തൊ​ടു​പു​ഴ : കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് എ​ട്ടു നി​ല​ക​ളി​ൽ നി​ർ​മി​ച്ച ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പു​തി​യ കെ​ട്ടി​ട​സ​മു​ച്ച​യം എ​ത്ര​യും വേ​ഗം തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ലോ​ക്താ​ത്രി​ക് ജ​ന​താ​ദ​ൾ ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക​ൾ തീ​ർ​ത്ത് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഉ​ദ്ഘാ​ട​നം ന​ട​ത്താ​തെ നീട്ടി ക്കൊണ്ടു​പോ​കു​ന്ന​തി​ൽ ദു​രൂ​ഹ​ത ഉ​ണ്ടെ​ന്നു യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ പു​തി​യ ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ ട​നം ഇ​നി​യും വൈ​കി​പ്പി​ച്ചാ​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി ആ​രം​ഭി​ക്കാ​നും യോ​ഗം​തീ​രു​മാ​നി​ച്ചു. കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും ഉ​ത്​ന്ന വി​ല​ക്കു​റ​വും കൊ​ണ്ട് ന​ട്ടം തി​രി​യു​ന്ന റ​ബർ ക​ർ​ഷ​ക​ർ​ക്ക് വി​ല​സ്ഥി​ര​താ ഫ​ണ്ട് 150 രൂ​പ​യി​ൽ നി​ന്നും 200 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ണ്ണി തോ​മ​സ് കൗ​ണ്‍​സി​ൽ യോ​ഗം ഉ​ത്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​ണ്‍ തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​പ് ഫ്രാ​ൻ​സീ​സ്, എ.​വി. ഹാ​ലി​ദ്, കോ​യ അ​ന്പാ​ട്ട്, കെ.​എ. ജ​മീ​ൽ , എം.​സി സ​ന്തോ​ഷ് കു​മാ​ർ, കെ.​ദി​ലീ​പ്കു​മാ​ർ, അ​ലി​യാ​ർ മ​റ്റ​പ്പ​ള​ളി, ബി​ജു ത​ങ്ക​പ്പ​ൻ എ​ന്നി വ​ർ പ്ര​സം​ഗി​ച്ചു.