10 വർഷത്തിനു ശേഷം കട്ടപ്പനയുടെ മേൽക്കോയ്മ
Wednesday, November 13, 2019 10:18 PM IST
മു​ത​ല​ക്കോ​ടം: ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി തൊ​ടു​പു​ഴ ഉ​പ​ജി​ല്ല​യും വ​ണ്ണ​പ്പു​റം എ​സ്എ​ൻ​വി​എ​ച്ച്എ​സ്എ​സും ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും അ​ര​ങ്ങു ത​ക​ർ​ത്തി​രു​ന്ന റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ ക​ട്ട​പ്പ​ന​യു​ടെ മേ​ൽ​ക്കോ​യ്മ. കെ.​പി.​തോ​മ​സ് മാ​ഷും മ​ക​ൻ ര​ജാ​സ് തോ​മ​സും പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്ന വ​ണ്ണ​പ്പു​റം സ്കൂ​ളാ​യി​രു​ന്നു തൊ​ടു​പു​ഴ ഉ​പ​ജി​ല്ല​യു​ടെ കു​ന്ത​മു​ന.
എ​ന്നാ​ൽ ഇ​വ​ർ വ​ണ്ണ​പ്പു​റം സ്കൂ​ളി​ൽ നി​ന്നും പ​ടി​യി​റ​ങ്ങി പൂ​ഞ്ഞാ​ർ ശ്രീ​മൂ​ല​വി​ലാ​സം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സേ​വ​ന​മാ​രം​ഭി​ച്ചു. ഇ​തോ​ടെ വ​ണ്ണ​പ്പു​റ​ത്തി​ന്‍റെ പേ​ര് കാ​യി​ക മേ​ള​യി​ൽ നി​ന്നും മാ​ഞ്ഞു. ഇ​രു​വ​രു​ടെ​യും പ​രി​ശീ​ല​ന മി​ക​വി​ൽ എ​സ്എം​വി എ​ച്ച്എ​സ്എ​സും ഈ​രാ​റ്റു​പേ​ട്ട ഉ​പ​ജി​ല്ല​യും കോ​ട്ട​യം റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ ഓ​വ​റോ​ൾ നേ​ടി. ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ, വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോം​സ്, കാ​ൽ​വ​രി ഹൈ​സ്ക്കൂ​ൾ എ​ന്നി സ്കൂ​ളു​ക​ളു​ടെ മി​ക​വി​ലാ​ണ് ക​ട്ട​പ്പ​ന കി​രീ​ടം ചൂ​ടി​യ​ത്.