സ്കൂൾ തലത്തിൽ ഇരട്ടയാർ സെന്‍റ് തോമസിന് കിരീടം
Wednesday, November 13, 2019 10:18 PM IST
മു​ത​ല​ക്കോ​ടം: പ​ത്തു വ​ർ​ഷം മു​ൻ​പ് കൈ​വി​ട്ടു പോ​യ റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള ഓ​വ​റോ​ൾ കി​രീ​ടം വീ​ണ്ടും ഹൈ​റേ​ഞ്ചി​ലേ​ക്ക് മ​ല​ക​യ​റി.
കെ.​പി.​തോ​മ​സ് മാ​ഷെ​ന്ന ദ്രോ​ണാ​ചാ​ര്യ​രു​ടെ പി​ൻ​ബ​ല​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി തൊ​ടു​പു​ഴ ഉ​പ​ജി​ല്ല കു​ത്ത​ക​യാ​ക്കി വ​ച്ചി​രു​ന്ന ഓ​വ​റോ​ൾ കി​രീ​ട​മാ​ണ് ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല ഇ​ത്ത​വ​ണ വെ​ട്ടി​പ്പി​ടി​ച്ച​ത്. മൂ​ന്നു നാ​ൾ നീ​ണ്ടു നി​ന്ന റ​വ​ന്യു​ജി​ല്ലാ കാ​യി​ക മേ​ള​യ്ക്ക് കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ 34 സ്വ​ർ​ണം, 35 വെ​ള്ളി, 24 വെ​ങ്ക​ലം എ​ന്നി​വ നേ​ടി 325 പോ​യി​ന്‍റു​മാ​യാ​ണ് ക​ട്ട​പ്പ​ന കി​രീ​ടം ചൂ​ടി​യ​ത്.
209 പോ​യി​ന്‍റു​മാ​യി അ​ടി​മാ​ലി ഉ​പ​ജി​ല്ല റ​ണ്ണേ​ഴ്സ് അ​പ്പാ​യി. 25 സ്വ​ർ​ണം,17 വീ​തം വെ​ള്ളി, വെ​ങ്ക​ലം മെ​ഡ​ലു​ക​ൾ അ​ടി​മാ​ലി​ക്കു ല​ഭി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യി​രു​ന്ന തൊ​ടു​പു​ഴ 111 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്ക് മാ​റി. ഒ​ൻ​പ​ത് സ്വ​ർ​ണം, 16 വെ​ള്ളി, 14 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് തൊ​ടു​പു​ഴ​യു​ടെ മെ​ഡ​ൽ നി​ല. 83 പോ​യി​ന്‍റു​മാ​യി നെ​ടു​ങ്ക​ണ്ടം നാ​ലാം സ്ഥാ​ന​ത്തും 54 പോ​യി​ന്‍റു​മാ​യി പീ​രു​മേ​ട് അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ്. ആ​റും ഏ​ഴും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള അ​റ​ക്കു​ളം, മൂ​ന്നാ​ർ ഉ​പ​ജി​ല്ല​ക​ൾ​ക്ക് യ​ഥാ​ക്ര​മം 22, 11 പോ​യി​ന്‍റു​ക​ൾ ല​ഭി​ച്ചു.
ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല​യി​ലെ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് മേ​ള​യി​ലെ മി​ക​ച്ച സ്കൂ​ളി​നു​ള്ള ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി. 16, 13 വെ​ള്ളി, 14 വെ​ങ്ക​ലം എ​ന്നി​വ​യു​മാ​യി 133 പോ​യി​ന്‍റാ​ണ് ഇ​ര​ട്ട​യാ​ർ സ്കൂ​ളി​ന് ല​ഭി​ച്ച​ത്. 16 സ്വ​ർ​ണം, എ​ട്ട് വെ​ള്ളി, ഏ​ഴ് വെ​ങ്ക​ലം എ​ന്നി​വ നേ​ടി 111 പോ​യി​ന്‍റു​മാ​യി അ​ടി​മാ​ലി ഉ​പ​ജി​ല്ല​യി​ലെ എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി​എ​ച്ച്എ​സ്എ​സ് റ​ണ്ണേ​ഴ്സ് അ​പ്പാ​യി. ആ​റു വീ​തം സ്വ​ർ​ണം, വെ​ള്ളി, അ​ഞ്ച് വെ​ങ്ക​ലം എ​ന്നി​വ നേ​ടി 53 പോ​യി​ന്‍റു​മാ​യി തൊ​ടു​പു​ഴ ഉ​പ​ജി​ല്ല​യി​ലെ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് മൂ​ന്നാ​മ​തെ​ത്തി.
പ​രാ​തി​ക​ളും പ​രി​ദേ​വ​ന​ങ്ങ​ളു​മാ​യാ​ണ് ഇ​ത്ത​വ​ണ ഇ​ടു​ക്കി റ​വ​ന്യൂ​ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്ക് തി​ര​ശീ​ല വീ​ണ​ത്. ഇ​ട​യ്ക്കെ​ത്തി​യ മ​ഴ​യും കാ​യി​ക​മേ​ള ന​ട​ത്തി​പ്പി​നെ ബാ​ധി​ച്ചു.