കിരീടം തിരിച്ചുപിടിച്ച് കട്ടപ്പന ഉപജില്ല
Wednesday, November 13, 2019 10:18 PM IST
പോ​ൾ​വാ​ൾ​ട്ടി​ൽ ബി​ബി​ൻ വി​സ്മ​യ​മാ​യി

മു​ത​ല​ക്കോ​ടം: പോ​ൾ​വാ​ൾ​ട്ടി​ൽ ബി​ബി​ൻ വി​സ്മ​യ​മാ​യി. സീ​നി​യ​ർ ബോ​യി​സി​ന്‍റെ പോ​ൾ​വാ​ൾ​ട്ടി​ൽ മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സി​ലെ ബി​ബി​ൻ റെ​ജി സ്വ​ർ​ണ​മ​ണി​ഞ്ഞു. ജേ​ക്ക​ബ് ജെ. ​മു​രി​ങ്ങ​മ​റ്റ​ത്തി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലി​റ​ങ്ങി​യ ബി​ബി​ന് എ​തി​രാ​ളി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. 2017-ൽ ​റ​വ​ന്യൂ ജി​ല്ല​യി​ൽ ഇ​തേ ഇ​ന​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഹൈ​ജം​ന്പ് മ​ത്സ​ര​ത്തി​നി​ടെ​യു​ണ്ടാ​യ പ​രി​ക്കു​മൂ​ലം പോ​ൾ​വാ​ൾ​ട്ടി​ൽ മ​ത്സ​രി​ക്കാ​നാ​യി​ല്ല. ചാ​ലാ​ശേ​രി ച​ക്കു​ള​ത്തി​ൽ റെ​ജി - ജി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ഷോ​ട്ട് പു​ട്ടി​ൽ മിന്നും
പ്രകടനവുമായി അ​യോ​ണ

മു​ത​ല​ക്കോ​ടം: സം​സ്ഥാ​ന സ്കൂ​ൾ വോ​ളി​ബോ​ൾ താ​ര​മാ​യ അ​യോ​ണ സി​ന്നി സീ​നി​യ​ർ ഗേ​ൾ​സ് ഷോ​ട്ട് പു​ട്ടി​ൽ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 9. 10 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് അ​യോ​ണ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. പു​ള്ളി​യി​ൽ ബെ​ന്നി - ജെ​യ്സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. കെ.​കെ. ഷി​ജോ​യാ​ണ് പ​രി​ശീ​ല​ക​ൻ.

തോൽവിയിൽ നിന്ന് വിജയത്തിന്‍റെ
പടി ചവിട്ടിക്കയറി...

മു​ത​ല​ക്കോ​ടം: പ​രാ​ജ​യ​ങ്ങ​ളി​ൽ നി​ന്നാ​ണ് വി​ജ​യ​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഗൗ​തം കൃ​ഷ്ണ​യും ആ​ൽ​ബി​ൻ ജോ​സ​ഫും.
മു​ൻ വ​ർ​ഷ​ത്തെ പ​രാ​ജ​യ​ങ്ങ​ളി​ൽ ത​ള​രാ​തെ​യാ​ണ് ജാ​വ​ലി​ൻ ജൂ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഗൗ​തം കൃ​ഷ്ണ​യും സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ൽ​ബി​ൻ ജോ​സ​ഫു​മാ​ണ് ഇ​ത്ത​വ​ണ ഒ​ന്നാ​മ​തെ​ത്തി​യ​ത്. കു​മാ​ര​മം​ഗ​ലം എം​ക​ഐ​ൻ​എം​എ​ച്ച്എ​സ്എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഗൗ​തം കൃ​ഷ്ണ ക​ഴി​ഞ്ഞ വ​ർ​ഷ​വും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.
എ​ന്നാ​ൽ, മെ​ഡ​ൽ നേ​ടാ​നാ​യി​ല്ല. ഇ​ത്ത​വ​ണ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ഗൗ​തം 39.1 മീ​റ്റ​ർ എ​റി​ഞ്ഞ് വി​ജ​യം ക​ര​സ്ഥ​മാ​ക്കി.
ആ​മ​യാ​ർ എം​ഇ​എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ആ​ൽ​ബി​ന് നാ​ലാം വ​ർ​ഷ​ത്തെ മ​ൽ​സ​ര​മാ​ണ് മെ​ഡ​ൽ നേ​ടി​ക്കൊ​ടു​ത്ത​ത്. ഇ​ത്ത​വ​ണ 45.9 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി. ചി​റ്റൂ​ർ കൊ​ച്ചു​പു​ത്ത​ൻ​പു​ര​യി​ൽ ഷാ​ജി​യു​ടേ​യും മ​ഞ്ജു​വി​ന്‍റെ​യും മ​ക​നാ​ണ് ഗൗ​തം. അ​ണ​ക്ക​ര ചെ​ല്ലാ​ർ​കോ​വി​ൽ എ​ട​യാ​ടി​യി​ൽ സാ​ജു ജോ​സ​ഫി​ന്‍റെ​യും ജോ​മ​യു​ടെ​യും മ​ക​നാ​ണ് ആ​ൽ​ബി​ൻ.


ന​ട​ന്നു ന​ട​ന്ന്
വി​ജ​യ​പീ​ഠ​ത്തി​ൽ

മു​ത​ല​ക്കോ​ടം: ജൂ​ണി​യ​ർ ബോ​യി​സ് അ​ഞ്ച് കി​ലോ മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ എ​ൻ.​ആ​ർ. സി​റ്റി സ്കൂ​ളി​ലെ കെ.​എം. അ​ഫ്സ​ൽ വി​ജ​യ​കി​രീ​ട​മ​ണി​ഞ്ഞു. മു​രി​ക്കി​ൻ​തൊ​ട്ടി ക​ല​യ​ത്തും​കു​ടി​യി​ൽ ബി​ലാ​ലി​ന്‍റെ​യും നി​സ​യു​ടെ​യും മ​ക​നാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ന​ട​ത്ത​ത്തി​ൽ അ​ഫ്സ​ലി​ന്‍റെ ആ​ധി​പ​ത്യ​ത്തി​ന് ഇ​ള​ക്ക​മി​ല്ല. സു​നി​ൽ​കു​മാ​റാ​ണ് പ​രി​ശീ​ല​ക​ൻ ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ ഇ​തേ സ്കൂ​ളി​ലെ അ​നു​ജ ബൈ​ജു ഒ​ന്നാ​മ​തെ​ത്തി. കാ​പ്പു​ചി​റ​യി​ൽ ബൈ​ജു - ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ടി.​ബി. മി​നി​ജ​യാ​ണ് പ​രി​ശീ​ല​ക.