പെ​രു​വ​ന്താ​നം - ആ​ന​ചാ​രി - അ​ഴ​ങ്ങാ​ട് റോ​ഡ് ത​ക​ർ​ന്നു
Wednesday, November 13, 2019 10:18 PM IST
പെ​രു​വ​ന്താ​നം: പെ​രു​വ​ന്താ​നം - ആ​ന​ചാ​രി - അ​ഴ​ങ്ങാ​ട് റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കാ​ൻ തു​ട​ങ്ങി​യിട്ടു നാ​ളു​ക​ളാ​യി. ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്. ബ​സും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണി​ത്. ഇ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യം ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് മാ​ത്ര​മാ​ണ്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ മൂ​ലം പ​ല ദി​വ​സ​ങ്ങ​ളി​ലും ബ​സും മു​ട​ങ്ങി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ സ്കൂ​ൾ ബ​സ് ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കു​വാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.