ഭി​ക്ഷാ​ട​നം: പെ​ണ്‍​കു​ട്ടി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
Wednesday, November 13, 2019 10:18 PM IST
കു​മ​ളി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ഭി​ക്ഷാ​ട​നം ന​ട​ത്തി​യ ആ​ന്ധ്ര സം​സ്ഥാ​ന​ക്കാ​രി​യെ​ന്നു പ​റ​യ​പ്പെ​ടു​ന്ന ക​ന്ന​ഡ ഭാ​ഷ സം​സാ​രി​ക്കു​ന്ന 28 -കാ​രി​യേ​യും പ​ത്തും ര​ണ്ടും വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളേ​യും കു​മ​ളി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ടു​ക്കി ചൈ​ൽ​ഡ് ലൈ​ൻ കു​മ​ളി യൂ​ണി​റ്റി​ന്‍റെ പ​രാ​തി​യേ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 10 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി ത​മി​ഴും മ​ല​യാ​ള​വും ക​ല​ർ​ന്നാ​ണ് സം​സാ​രി​ക്കു​ന്ന​ത്. ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​ക്ക് മു​ൻ​പി​ൽ കു​ട്ടി​ക​ളേ​യും യു​വ​തി​യേ​യും ഹാ​ജ​രാ​ക്കും.
ഇ​ത്ത​ര​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് മൂ​ന്നു പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.1098 ടോ​ൾ ന​ന്പ​റി​ലോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ ഇ​ത്ത​ര​ത്ത​ിലു​ള്ള വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.