ക​മ്യൂ​ണി​റ്റി ഹാ​ളും അ​മി​നി​റ്റി സെ​ന്‍റ​റും ഇ​ന്നു തു​റ​ക്കും
Wednesday, November 13, 2019 10:15 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ൾ, അ​മി​നി​റ്റി സെ​ന്‍റ​ർ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു​ ന​ട​ക്കു​മെ​ന്ന് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡി​ലാ​ണ് ക​മ്യൂ​ണി​റ്റി ഹാ​ളു​ക​ളും അ​മി​നി​റ്റി സെ​ന്‍റ​റും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
തൂ​ക്കു​പാ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യാ​ണ് ഒ​രു​കോ​ടി രൂ​പ​യു​ടെ അ​മി​നി​റ്റി സെ​ന്‍റ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ രാ​മ​ക്ക​ൽ​മേ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​ന് എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി​യാ​ണ് സെ​ന്‍റ​ർ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.
ചോ​റ്റു​പാ​റ ല​ക്ഷം വീ​ട് കോ​ള​നി​യി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ക​മ്യൂ​ണി​റ്റി ഹാ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് കു​ഴി​പ്പെ​ട്ടി​യി​ൽ പ​ക​ൽ​വീ​ടും ക​മ്യൂ​ണി​റ്റി ഹാ​ളും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
അ​മി​നി​റ്റി സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം തൂ​ക്കു​പാ​ലം ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും ചോ​റ്റു​പാ​റ ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം മൂ​ന്നി​നും കു​ഴി​പ്പെ​ട്ടി ക​മ്യൂ​ണി​റ്റി ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം 3.30-നും ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും. യോ​ഗ​ങ്ങ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
തൂ​ക്കു​പാ​ല​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജ​ന​പ്ര​തി​നി​ധി​യാ​യി ര​ണ്ടു​ദ​ശ​കം പൂ​ർ​ത്തി​യാ​ക്കി​യ വാ​ർ​ഡ് മെ​ന്പ​ർ കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​രെ ആ​ദ​രി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ണി തോ​മ​സ്, മെ​ന്പ​ർ​മാ​രാ​യ ജോ​യി കു​ന്നു​വി​ള, സൂ​സ​ൻ ചാ​ണ്ടി, ശ്രീ​ദേ​വി ക​ലാ​ധ​ര​ൻ, അ​ജീ​ഷ് മു​തു​കു​ന്നേ​ൽ, ലൈ​ല​ത്ത് ബീ​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ.​വി. അ​ജി​കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.