പ​ഞ്ചാ​യ​ത്തി​ൽ അഴിമതി ആരോപിച്ച് യു​ഡി​എ​ഫ് സ​മ​ര​ത്തി​ലേ​ക്ക്
Tuesday, November 12, 2019 10:40 PM IST
മു​ട്ടം : പ​ഞ്ചാ​യ​ത്തി​ൽ അഴിമിതി ന​ട​ക്കു​ന്നതായും പ്ര​സി​ഡ​ന്‍റ്ഏ​കാ​ധി​പ​ത്യ ഭ​ര​ണം നടത്തുന്നതായും ആരോപിച്ച് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ട്ട​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.​ പഞ്ചായത്ത് ക​മ്മ​ിറ്റി​യു​ടെ മി​നി​റ്റ്സി​ന്‍റെ പ​ക​ർ​പ്പ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ക​മ്മ​ിറ്റി യോ​ഗം ചേ​ർ​ന്ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മി​നി​റ്റ്സ് പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് നി​യ​മം പാ​ലി​ക്കാ​ൻ സെ​ക്ര​ട്ട​റി ത​യാ​റാ​കു​ന്നി​ല്ലെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.
യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സെ​പ്റ്റം​ബ​ർ മാ​സ​ത്തെ മി​നി​റ്റ്സി​ന്‍റെ പ​ക​ർ​പ്പ് ഇ​തേ വ​രെ ന​ൽ​കി​യി​ട്ടി​ല്ല. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ഉ​ട​ൻ മി​നി​റ്റ്സി​ന്‍റെ പ​ക​ർ​പ്പ് ന​ൽ​കാ​ൻ സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും മി​നി​റ്റിസി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തെന്ന് ആ​രോ​പ​ണ​മു​ണ്ട്.
ക്വ​ട്ടേ​ഷ​ൻ തു​റ​ക്കും മു​ന്പേ പ​ഞ്ചാ​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പാ​ഴ് ഉ​രു​പ്പ​ടി​ക​ൾ വി​റ്റ കാ​ര്യ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 47,000 രൂ​പ​ക്ക് ടെ​ണ്ട​ർ ക്ഷ​ണി​ച്ച പാ​ഴ് ഉ​രു​പ്പ​ടി​ക​ളാ​ണ് കു​റ​ഞ്ഞ വി​ല​യ്ക്ക് വി​റ്റ​ത്. ക​ഴി​ഞ്ഞ് 31ന് ​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ 16ന് ​തു​റ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പാ​തി​രാ​ത്രി പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ഇ​രു​ന്പു​രു​ക്ക് ഉ​രു​പ്പ​ടി​ക​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രേ​യും ഉ​ദ്യോ​ഗ​സ്ഥ​രേ​യും നോ​ക്കു​കു​ത്തി​ക​ളാ​ക്കി സെ​ക്ര​ട്ട​റി ന​ട​ത്തു​ന്ന കൃ​ത്യ​വി​ലോ​പ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നേ​താ​ക്ക​ളാ​യ അ​ഗ​സ്റ്റ്യ​ൻ ക​ള്ളി​കാ​ട്ട്, ബേ​ബി വ​ണ്ട​നാ​നി, എം.​കെ. സു​ധീ​ർ, എ​ൻ.​കെ. ബി​ജു, കെ.​രാ​ജേ​ഷ്, ബീ​നാ ജോ​ർ​ജ്, മേ​രി​ക്കു​ട്ടി വ​ർ​ഗീ​സ്, ഷൈ​ജ ജോ​മോ​ൻ, ബി​ജോ​യ് ജോ​ണ്‍, സെ​ബാ​ൻ വ​യ​ലി​ക്കു​ന്നേ​ൽ, സി ​ബി ജോ​സ്, കെ.​എ. പ​രീ​ത്, കെ.​എം.അ​ൻ​വ​ർ, ര​ഞ്ജി​ത്, അ​രു​ണ്‍ പൂ​ച്ച​ക്കു​ഴി, എ.​എ ഹാ​രി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.