കു​തി​ച്ചു പാ​ഞ്ഞ ആ​ൽ​ബ​ർ​ട്ടും ദേ​വി​ക​യും വേ​ഗ​താ​ര​ങ്ങ​ൾ
Tuesday, November 12, 2019 10:39 PM IST
മു​ത​ല​ക്കോ​ടം: വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ താ​ര​മാ​യ​ത് എ​ൻ​ആ​ർ​സി​റ്റി എ​സ്എ​ൻ​വി​എ​ച്ച്എ​സി​ലെ ആ​ൽ​ബ​ർ​ട്ട് ജെ​യിം​സ് പൗ​ലോ​സ്. 11.60 സെ​ക്ക​ൻ​ഡ് സ​മ​യ​മെ​ടു​ത്താ​ണ് ആ​ൽ​ബ​ർ​ട്ട് സ്വ​ർ​ണ നേ​ട്ട​ത്തി​നു​ട​മ​യാ​യ​ത്. അ​ടി​മാ​ലി മി​ല്ലും​പ​ടി കു​റ്റി​യാ​നി​യ്ക്ക​ൽ ജ​യിം​സ് പൗ​ലോ​സി​ന്‍റെ​യും ല​യ​യു​ടെ​യും മ​ക​നാ​ണ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ ആ​ൽ​ബ​ർ​ട്ട്. ഉ​ച്ച​യ്ക്കു ശേ​ഷം ന​ട​ന്ന സീ​നി​യ​ർ ആ​ണ്‍ 4-400 റി​ലേ മ​ൽ​സ​ര​ത്തി​ൽ അ​ടി​മാ​ലി ഉ​പ​ജി​ല്ല​യ്ക്കാ​യി സ്വ​ർ​ണം നേ​ടി​യ ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം 200, 400 മീ​റ്റ​റു​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​വും 100 മീ​റ്റ​റി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ദേ​ശീ​യ സ്കൂ​ൾ മീ​റ്റി​ൽ 4-400 മീ​റ്റ​ർ റി​ലേ​യി​ൽ വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് അ​ച്ഛ​ൻ ജെ​യിം​സ് മ​ക​നെ കാ​യി​ക മ​ൽ​സ​ര​ങ്ങ​ൾ​ക്ക​യ​യ്ക്കു​ന്ന​ത്.
എ.​സു​നി​ൽ കു​മാ​റാ​ണ് പ​രി​ശീ​ല​ക​ൻ. സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സി​ലെ ദേ​വി​ക മ​നോ​ജ് സ്വ​ർ​ണം നേ​ടി മീ​റ്റി​ലെ വേ​ഗ​മേ​റി​യ താ​ര​മാ​യി. ഇ​ര​ട്ട​യാ​ർ മ​ല​ന്പാ​റ​യ്ക്ക​ൽ മ​നോ​ജ്- ര​ജ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഇ​ര​ട്ട​യാ​ർ സ്കൂ​ളി​ലെ ജി​റ്റോ മാ​ത്യു​വാ​ണ് ദേ​വി​ക​യു​ടെ പ​രി​ശീ​ല​ക​ൻ.