കാപ്പി​ക്ക​ന്പ് ചാ​ടി​ക്ക​ട​ന്നു: സ്വ​ർ​ണം സ്വന്തം
Tuesday, November 12, 2019 10:39 PM IST
മു​ത​ല​ക്കോ​ടം: വീ​ട്ടി​ലെ കാ​പ്പി​ച്ചെ​ടി​യി​ൽ നി​ന്നും വെ​ട്ടി​യെ​ടു​ത്ത ക​ന്പു കൊ​ണ്ട് സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ബാ​റി​നു മു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു അ​ന​ന്തു ബി​നോ​യി​യു​ടെ ചാ​ട്ട​ങ്ങ​ൾ. ഒ​ടു​വി​ൽ കാ​യി​ക​മേ​ള​യി​ൽ ചാ​ടി​ക്ക​ട​ന്ന​ത് സ്വ​ർ​ണ​ത്തി​ലേ​ക്ക്.
സ​ബ് ജൂ​നി​യ​ർ ബോ​യ്സ് ഹൈ ​ജം​പി​ലാ​ണ് വെ​ള്ള​യാം കു​ടി സെ​ന്‍റ് ജെ​റോം​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ന​ന്തു ബി​നോ​യ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. പ​തി​നാ​ല് പേ​ർ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ 1.43 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ചാ​ടി​യാ​ണ് അ​ന​ന്തു വി​ജ​യം കൈ​വ​രി​ച്ച​ത്.
സ്കൂ​ളി​ൽ പ​രി​ശീ​ല​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് വീ​ട്ടി​ൽ കാ​പ്പി ക​ന്പും മ​ണ​ലും കൊ​ണ്ട് സ്വ​ന്ത​മാ​യി ഹൈ​ജം​പ് ബാ​റും മ​ണ​ൽ നി​ര​ത്തി പി​റ്റും നി​ർ​മി​ച്ച​ത്
. ക​ട്ട​പ്പ​ന നി​ർ​മ​ല​സി​റ്റി കൊ​ല്ലം​പ​റ​ന്പി​ൽ ബി​നോ​യ് രേ​ശ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.