കായിക മേളയിൽ പി​ഴ​വു​ക​ളു​ടെ രണ്ടാം ദിനം
Tuesday, November 12, 2019 10:37 PM IST
മു​ത​ല​ക്കോ​ടം: റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള​യു​ടെ ര​ണ്ടാം ദി​വ​സ​ത്തി​ലും പ​രാ​തി​ക​ൾ​ക്ക് കു​റ​വി​ല്ല. ഇ​ന്ന​ലെ കാ​യി​ക താ​ര​ങ്ങ​ളും ര​ക്ഷി​താ​ക്ക​ളും ഉ​ന്ന​യി​ച്ച് പ​രാ​തി​ക​ളി​ലൂ​ടെ....ഒ​ഫീ​ഷ്യ​ൽ​സി​ല്ലാ​ത്ത​തി​നാ​ൽ മ​ൽ​സ​ര​ങ്ങ​ൾ വൈ​കു​ന്നു. . ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ കു​ടി​വെ​ള്ള​മി​ല്ല. . ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ അ​ത് ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ​ക്ക് എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​ന്ന​തോ​ടെ സം​ഘാ​ട​ക സ​മി​തി ഇ​ട​പെ​ട്ട് ഫി​നി​ഷിം​ഗ് പോ​യി​ന്‍റി​ൽ വെ​ള്ളം എ​ത്തി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ ഗ്രൗ​ണ്ടി​ലു​ണ്ടാ​ക്കി​യ ചെ​ളി​യു​ണ​ങ്ങു​ന്ന​തി​നു മു​ൻ​പു ത​ന്നെ അ​ത്ല​റ്റി​ക് മ​ൽ​സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​ത് കു​ട്ടി​ക​ൾ തെ​ന്നി​വീ​ഴാ​ൻ ഇ​ട​യാ​ക്കി. . മെ​ഡി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത. ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​ല്ലാ​യി​രു​ന്നു. പ​രി​ക്കേ​റ്റും ത​ള​ർ​ന്നും വീ​ഴു​ന്ന കു​ട്ടി​ക​ളെ ഗ്രൗ​ണ്ടി​ൽ നി​ന്നും നീ​ക്കാ​ൻ സ്ട്രെ​ച്ച​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല.
പ​രി​ക്കേ​റ്റ കാ​യി​ക താ​ര​ങ്ങ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വാ​ഹ​ന​മി​ല്ലാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ​യാ​ണ് ആം​ബു​ല​ൻ​സ് എ​ത്തി​ച്ച​ത്.