അ​ച്ഛ​ൻ മു​ത്തം ന​ൽ​കി; അ​ഭി​ഷേ​കി​ന് ആ​വേ​ശം വാ​നോ​ളം
Tuesday, November 12, 2019 10:37 PM IST
മു​ത​ല​ക്കോ​ടം: അ​ച്ഛ​ൻ ന​ൽ​കി​യ മു​ത്തം അ​ഭി​ഷേ​ക് എം. ​അ​ഭി​ലാ​ഷി​ന് അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​യി. ജൂ​ണി​യ​ർ 100 മീ​റ്റ​റി​ൽ സ്വ​ർ​ണ​മ​ണി​ഞ്ഞ ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ഷേ​കി​ന്‍റെ​ത് കാ​യി​ക​കു​ടും​ബ​മാ​ണ്. ബ്യൂ​ട്ടി പാ​ർ​ല​ർ ന​ട​ത്തു​ന്ന അ​ച്ഛ​ൻ അ​ഭി​ലാ​ഷ് 1992 - 93 കാ​ല​ഘ​ട്ട​ത്തി​ൽ ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ ജേ​താ​വാ​യി​രു​ന്നു. അ​നു​ജ​ൻ അ​നീ​ഷ് 1500 മീ​റ്റ​റി​ൽ യൂ​ണി​വേ​ഴ്സി​റ്റി ചാ​ന്പ്യ​നാ​യി​രു​ന്നു.
അ​ഭി​ഷേ​ക് മാ​റ്റു​ര​യ്ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ വെ​ല്ലി​ച്ച​ൻ അ​വി​രാ​യും വ​ല്യ​മ്മ വ​ത്സ​മ്മ​യും കൈ​യ്യ​ടി​യു​മാ​യി ക​ളം​നി​റ​ഞ്ഞ് ഗ്രൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്നു. അ​ജീ​ഷാ​ണ് പ​രി​ശീ​ല​ക​ൻ. ക​ഴി​ഞ്ഞ വ​ർ​ഷ​വും അ​ഭി​ഷേ​കി​നാ​യി​രു​ന്നു ഈ ​ഇ​ന​ത്തി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം. പു​ല​ർ​ച്ചെ അ​ഞ്ചി​ന് ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​രി​ശീ​ല​ന​ത്തി​നി​റ​ങ്ങു​ന്ന അ​ഭി​ഷേ​ക് ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് വി​ജ​യ​ത്തി​ന്‍റെ പ​ടി​ക​ൾ ച​വി​ട്ടി​ക്കേ​റി​യ​ത്.