കാ​റി​ൽ നി​ന്നും പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി
Friday, November 8, 2019 10:13 PM IST
തൊ​ടു​പു​ഴ : തി​ര​ക്കേ​റി​യ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ നി​ന്നു മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ബാ​ങ്ക് ചെ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി.
ന​ഗ​ര​ത്തി​ൽ കൈ​ത​ക്കോ​ട് താ​മ​സി​ക്കു​ന്ന ആ​ല​പ്പാ​ട്ട് വി​ൻ​സ​ന്‍റി​ന്‍റെ പ​ണ​വും സ്വ​ർ​ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ മ​ങ്ങാ​ട്ടു​ക​വ​ല നാ​ലു​വ​രി പാ​ത​യി​ൽ പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ നി​ന്ന് ഇ​വ അ​പ​ഹ​രി​ച്ച​താ​വാം എ​ന്നാ​ണ് സം​ശ​യം. വി​മു​ക്ത ഭ​ട​ൻ വി​ൻ​സ​ന്‍റ് എ​സ്ബി​ഐ ശാ​ഖ​യി​ൽ നി​ന്നു വാ​യ്പ എ​ടു​ത്ത ശേ​ഷം ന​ഗ​ര​ത്തി​ലും മ​ങ്ങാ​ട്ടു​ക​വ​ല​യി​ലു​മു​ള്ള സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​യം വ​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​ച്ചെ​ടു​ത്തു. ഈ ​സ്വ​ർ​ണ​വും ബാ​ക്കി ഉ​ണ്ടാ​യി​രു​ന്ന ഒ​രു ല​ക്ഷം രൂ​പ​യും രേ​ഖ​ക​ളും കാ​റി​ൽ വ​ച്ചി​ട്ട് പ​ച്ച​മീ​ൻ ക​ട​യി​ൽ ക​യ​റി​യി​രു​ന്നു. മീ​ൻ വാ​ങ്ങി വാ​ഹ​ന​ത്തി​ൽ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കാ​റി​ൽ വ​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും ഉ​ൾ​പ്പെ​ടെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് ക​ട​യി​ലും മ​റ്റും അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും സൂ​ച​ന ഒ​ന്നും ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് തൊ​ടു​പു​ഴ സി​ഐ ക്ക് ​പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.