ഐ​എം​എ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്ന് തൊ​ടു​പു​ഴ​യി​ൽ
Friday, November 8, 2019 10:13 PM IST
തൊ​ടു​പു​ഴ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ 62-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തൊ​ടു​പു​ഴ​യി​ൽ തു​ട​ക്കം. രാ​വി​ലെ ഒ​ൻ​പ​തി​ന് ഉ​ത്രം റീ​ജ​ൻ​സി ഹാ​ളി​ന് മു​ന്നി​ൽ ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​ഇ. സു​ഗ​ത​ൻ പ​താ​ക ഉ​യ​ർ​ത്തും.
തു​ട​ർ​ന്ന് പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ട​ത്തും. സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ, ഡോ​ക്ട​ർ​മാ​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, ഡോ​ക്ട​ർ​മാ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ, എ​ന്നി​വ​യെ കു​റി​ച്ച് ച​ർ​ച്ച ന​ട​ക്കു​മെ​ന്ന് ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​ഇ. സു​ഗ​ത​ൻ, സെ​ക്ര​ട്ട​റി ഡോ. ​എ​ൻ. സു​ൾ​ഫി​യ എ​ന്നി​വ​ർ അ​റി​യി​ച്ചു.