തൊ​ടു​പു​ഴ​യു​ടെ വി​ക​സനകാ​ര്യ​ങ്ങ​ളി​ൽ രാ​ഷ്‌ട്രീയം ക​ല​ർ​ത്ത​രു​ത് :ജി​മ്മി മ​റ്റ​ത്തി​പ്പാ​റ
Sunday, October 20, 2019 10:45 PM IST
തൊ​ടു​പു​ഴ: റോ​ഡു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ലും തൊ​ടു​പു​ഴ​യു​ടെ വി​ക​സ​ന കാ​ര്യ​ത്തി​ലും ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി​യും കൂ​ടു​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​തൊ​ടു​പു​ഴ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ സ​മ​ര​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം നേ​താ​ക്ക​ൾ തെ​റ്റി​ദ്ധ​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്തം​ഗം മു​ത​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗം വ​രെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും മ​രാ​മ​ത്ത് വ​കു​പ്പ് ഭ​രി​ക്കു​ന്ന മ​ന്ത്രി​യും തൊ​ടു​പു​ഴ​യു​ടെ വി​ക​സ​ന​കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത കാ​ണി​ക്ക​ണം എ​ന്ന് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വി​ന് മാ​ത്രം പ്ര​കോ​പ​നം ഉ​ണ്ടാ​കേ​ണ്ട കാ​ര്യ​മി​ല്ല.
തൊ​ടു​പു​ഴ​യു​ടെ വി​ക​സ​ന​ത്തി​ന്‍റെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​വും ജ​ന​ങ്ങ​ൾ ഒ​റ്റ​യ്ക്ക് ആ​രെ​യും ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ല. ജ​ന​കീ​യ​സ​മ​ര​ങ്ങ​ളെ ശ​രി​യാ​യ രീ​തി​യി​ൽ കാ​ണാ​ൻ ക​ഴി​യാ​തെ പ​രി​ഹ​സി​ക്കു​ന്ന ജോ​സ​ഫ് ഗ്രൂ​പ്പ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ടി​ൽ സ​ഹ​ത​പി​ക്കാ​നേ ക​ഴി​യൂ എ​ന്ന് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ പ​റ​ഞ്ഞു.
പാ​ലാ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ തോ​ൽ​വി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ർ​ട്ടി​ക്ക് ജാ​ള്യ​ത ഒ​ന്നു​മി​ല്ലെ​ന്നും തോ​ൽ​വി​യി​ൽ പ​ങ്കൊ​ന്നും വ​ഹി​ക്കാ​ത്ത ജോ​സ​ഫ് ഗ്രൂ​പ്പി​നോ​ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പാ​ർ​ട്ടി​ക്ക് രാഷ്‌ട്രീയ വൈ​രം ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.