സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ൾ പാ​ർ​ട്ടി​വ​ത്ക്ക​രി​ക്കു​ന്നു: കെഎസ്‌സി-​എം
Sunday, October 20, 2019 10:45 PM IST
ചെ​റു​തോ​ണി : സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യു​ള്ള പി​എ​സ്‌സി പ​രീ​ക്ഷ​കളി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി ഉ​ദ്യോ​ഗ​സ്ഥ സ്ഥാ​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രെ കു​ത്തി​നി​റ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​ട​തു​പ​ക്ഷം ന​ട​ത്തു​ന്ന​തെ​ന്ന് കെ ​എ​സ് സി -​എം ജോ​സ്കെ. മാ​ണി വിഭാഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ബേ​ഷ് അ​ലോ​ഷ്യ​സ് ആ​രോ​പി​ച്ചു.
യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ളി​ൽ​പോ​ലും മാ​ർ​ക്ക് ഇ​ഷ്ട​ക്കാ​ർ​ക്ക് അ​ദാ​ല​ത്ത് വ​ഴി കൂ​ട്ടി ന​ൽ​കി മി​ക​ച്ച വി​ജ​യം ന​ൽ​കു​ന്ന​തി​ന് ചു​ക്കാ​ൻ​പി​ടി​ച്ച മ​ന്ത്രി കെ.​ടി. ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ബേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ വ​റ​പോ​ള​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ-​നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ അ​ഖി​ൽ ജോ​ർ​ജ്, മാ​ത്യു അ​റ​യ്ക്ക​ൽ, അ​ന​ന്ദു സ​ജീ​വ​ൻ, റോ​ഷ​ൻ ചു​മ​പ്പു​ങ്ക​ൽ, ജോ​ജോ വ​ള്ളാ​ടി​യി​ൽ, ആ​ൽ​ബി​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ന​യി​ച്ച ക​ള​ക്ടറേറ്റി​ലേ​ക്കു​ള്ള അ​തി​ജീ​വ​ന പോ​രാ​ട്ട​റാ​ലി​യു​ടെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ബേ​ഷ്. ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക, തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ക, സ​ർ​ക്കാ​ർ നി​യ​മ​ന​ങ്ങ​ൾ സു​താ​ര്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു ഇ​രു​ച​ക്ര വാ​ഹ​ന​റാ​ലി.