പ​ഠ​ന​ത്തി​നൊ​പ്പം നൂ​റു​മേ​നി കൊ​യ്യാ​ൻ വി​ത്തു വി​ത​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Sunday, October 20, 2019 10:45 PM IST
വെ​ള്ളി​യാ​മ​റ്റം : പ​ഠ​ന​ത്തോ​ടൊ​പ്പം നൂ​റു​മേ​നി കൊ​യ്യാ​ൻ ഒ​രു വ​യ​ൽ ത​ന്നെ പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ്യു​ക​യാ​ണ് വെ​ള്ളി​യാ​മ​റ്റം സി​കെ​വി​എ​ച്ച്എ​സി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ.
അ​റ​ക്കു​ളം കാ​ഞ്ഞാ​ർ ക​വ​ല​യി​ലി​ലെ പാ​ടം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് കു​ട്ടി​ക​ൾ വി​ത്ത് വി​ത​ച്ച​ത്. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം. ​മോ​നി​ച്ച​ൻ വി​ത്തു​ക​ൾ വി​ത​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ൽ​കൃ​ഷി​യു​ടെ വ​യ​ൽ ഒ​രു​ക്കു​ന്ന​തു മു​ത​ൽ നെ​ല്ല് കൊ​യ്യു​ന്ന​ത് വ​രെ​യു​ള്ള കൃ​ഷി രീ​തി​ക​ളെ കു​റി​ച്ച് കു​ട്ടി​ക​ളെ മ​ന​സി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൃ​ഷി ചെ​യ്യാ​ൻ ത​യാ​റാ​യ​തെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പി. ​എ​സ്. ച​ന്ദ്ര​ബോ​സ് പ​റ​ഞ്ഞു. ക​ർ​ഷ​ക​ൻ മ​ണി, ബാ​ബു, കൊ​ച്ച​പ്പാ​പ്പ​ൻ എ​ന്നി​വ​ർ പാ​ടം ഒ​രു​ക്കു​ന്ന​തി​നെ കു​റി​ച്ചും വി​ത​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ക്ലാ​സ് ന​യി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ്് ജോ​സു​കു​ട്ടി തോ​മ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​ബി​ൻ മാ​ത്യു, അ​ജി​ത്ത് ജോ​ഷി, ബി​നു ജയിം​സ്, കെ. ​ആ​ർ. ഷി​ബു, ബി​ജു ജോ​ർ​ജ്, പി.​ജെ. രാ​ജേ​ഷ്, പ്ര​വീ​ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽകി.