ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു
Sunday, October 20, 2019 10:43 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യും പോ​ലീ​സ് വ​കു​പ്പും ചേ​ർ​ന്ന് ഒ​രാ​ഴ്ച​യാ​യി ന​ട​ത്തി​വ​ന്ന ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ് മോ​ഹ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​രി​പാ​ടി​ക്ക് നേ​ത്യ​ത്വം കൊ​ടു​ത്ത ഇ​ല നേ​ച്ച​ർ ക്ല​ബ്, ഫ്ര​ണ്ട്സ് ഓ​ഫ് ക​ട്ട​പ്പ​ന, ക​ട്ട​പ്പ​ന മ​ർ​ച്ച​ൻ​സ് യൂ​ത്ത് വിം​ഗ്, ചി​രി ക്ല​ബ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ​ക്കും സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ച ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി ട്രാ​ഫി​ക് പോ​ലീ​സ് യൂ​ണി​റ്റ് വി​വി​ധ സ്കൂ​ളു​ക​ളി​ലെ എ​ൻ​സി​സി - എ​സ്പി​സി - എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്ക​ൾ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. യോ​ഗ​ത്തി​ൽ ബെ​ന്നി ക​ല്ലൂ​പു​ര​യി​ടം. മ​നോ​ജ് എം. ​തോ​മ​സ്, സി.​കെ. മോ​ഹ​ന​ൻ, സി​ബി പാ​റ​പ്പാ​യി​ൽ, എം.​കെ. തോ​മ​സ്, റെ​ജി കൊ​ട്ട​യ്ക്കാ​ട്ട,് ലൗ​ലി ഷാ​ജി, രാ​ജ​മ്മ രാ​ജ​ൻ, മേ​ഴ്സി സ്ക​റി​യ, സെ​ലി​ൻ ജോ​യി ട്രാ​ഫി​ക് എ​സ്​ഐ സു​മ​തി ഷം​സു​ദീ​ൻ, വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.