സേ​വ് പ്ലാ​ന​റ്റ് സൈ​ക്കി​ൾയാ​ത്ര വേറിട്ട കാഴ്ചയായി
Sunday, October 20, 2019 10:43 PM IST
തൊ​ടു​പു​ഴ: അ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ക്ക് പോ​കു​ന്ന​വ​ർ യാ​ത്ര​യ്ക്കാ​യി മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന ആ​ശ​യം പ്ര​ചരി​പ്പി​ക്കാ​നാ​യി സൈ​ക്കി​ൾ യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ പെ​ഡ​ൽ ഫോ​ഴ്സ് കൊ​ച്ചി സൈ​ക്കി​ൾ ടു ​വ​ർ​ക്ക് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി തൊ​ടു​പു​ഴ​യി​ൽ സേ​വ് പ്ലാ​ന​റ്റ് സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തി. പ്ര​തീ​കാ​ത്മ​ക വ​ർ​ക്കിം​ഗ് ബാ​ഗു​ക​ൾ സ്ഥാ​പി​ച്ച് ന​ട​ത്തി​യ അ​ഞ്ച് കി​ലോ​മീ​റ്റ​ർ യാ​ത്ര ഡി​വൈ​എ​സ്പി. കെ. ​പി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

റോ​ഡു​ക​ളി​ൽ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന അ​വ​ഗ​ണ​ന കു​റ​യ്ക്കാ​നും അ​തി​ലൂ​ടെ 18 വ​യ​സി​ന് മു​ക​ളി​ൽ​പ്രാ​യ​മു​ള്ള​വ​രെ സൈ​ക്കി​ൾ യാ​ത്ര​ക​ളി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നു​മാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് പെ​ഡ​ൽ ഫോ​ഴ്സ് സ്ഥാ​പ​ക​ൻ ജോ​ബി രാ​ജു, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​വി ജോ​ണ്‍, കെ.​സ്വ​പ്ന എ​ന്നി​വ​ർ പ​റ​ഞ്ഞു. ജി.​രാം​കു​മാ​ർ, അ​മ​ൽജി. ​കൃ​ഷ്ണ​ൻ, മ​നോ​ജ് തോ​മ​സ്, ജോ​സ​ഫ് വി. ​മ​നോ​ജ്, ജെ. ​ജൂ​ബി​ല​ന്‍റ്, സാം കെ. സൈ​മ​ണ്‍, അ​കി​ഷ്, എം.​തു​ള​സി​ദാ​സ്, അ​ജി​ൻ ജി​യോ ബാ​ബു, കെ. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.