എ​ടി​എം കൗ​ണ്ട​ർ തുറന്നു
Saturday, October 19, 2019 10:49 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ൽ എ​ടി​എം കം ​സി​ഡി​എം മെ​ഷീ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ബാ​ങ്ക് വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജേ​ക്ക​ബ്, സേ​നാ​പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ്, ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​വ​റാ​ച്ച​ൻ, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബാ​ങ്കി​ന്‍റെ ആ​ദ്യ​കാ​ല അം​ഗ​ങ്ങ​ളാ​യ കെ.​പി. രാ​ജു, കെ.​സി. ചാ​ക്കോ, സു​ലൈ​മാ​ൻ റാ​വു​ത്ത​ർ, എ.​ജെ. അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ആ​ശാ​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ന് വാ​ട്ട​ർ പ്യൂ​രി​ഫ​യ​റും അ​സീ​സി സ്നേ​ഹാ​ശ്ര​മ​ത്തി​ന് മ​രു​ന്നു​ക​ളും ന​ൽ​കി.