പീ​പ്പി​ൾ​സ് ഹാ​പ്പി ഫീ​ഡ്സ് ഇ​ടു​ക്കി​യി​ലും
Saturday, October 19, 2019 10:48 PM IST
ചെ​റു​തോ​ണി: എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​യ പീ​പ്പി​ൾ​സ് ഡ​യ​റി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ജ​ക്ടി​ന്‍റെ പീ​പ്പി​ൾ​സ് ഹാ​പ്പി ഫീ​ഡ്സ് ഇ​ടു​ക്കി ജി​ല്ല​യി​ലും വി​ത​ര​ണ​മാ​രം​ഭി​ച്ചു. ഹാ​പ്പി ഫീ​ഡ്സ് ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് ഇ​ടു​ക്കി എ​ന്ന പേ​രി​ൽ ത​ടി​യ​ന്പാ​ടാ​ണ് ജി​ല്ല​യി​ലെ വി​ത​ര​ണം​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സം​ഭ​ര​ണ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന്‍റെ കൂ​ദാ​ശാ​ക​ർ​മം വാ​ഴ​ത്തോ​പ്പ് ക​ത്തീ​ഡ്ര​ൽ അ​സി. വി​കാ​രി ഫാ. ​സോ​ബി​ൻ കൈ​പ്പ​യി​ൽ നി​ർ​വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ കു​ത്ത​നാ​പി​ള്ളി​ൽ ആ​ദ്യ​വി​ൽ​പ​ന നി​ർ​വ​ഹി​ച്ചു.