ഇ​ടു​ക്കി​യു​ടെ അ​ഭി​മാ​ന​മാ​യി അ​ഭി​ഷേ​ക് കേ​ര​ള ടീ​മി​ൽ
Saturday, October 19, 2019 10:48 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: അ​ണ്ട​ർ 17 കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​ലേ​ക്ക് അ​വ​സ​രം​ല​ഭി​ച്ച വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി അ​ഭി​ഷേ​ക് ഇ​ടു​ക്കി​യു​ടെ അ​ഭി​മാ​ന​മാ​യി​രി​ക്കു​ക​യാ​ണ്. പീ​രു​മേ​ട് തോ​ട്ടം മേ​ഖ​ല​യി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ൽ​നി​ന്നു​ള്ള അ​ഭി​ഷേ​ക് ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന ടീം ​സെ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ക്കും.
ജി​ല്ല​യി​ൽ​നി​ന്നും അ​ണ്ട​ർ 17 ടീ​മി​ലേ​ക്ക് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ണ്ടു​പേ​ർ​ക്കാ​ണ് അ​വ​സ​രം ​കി​ട്ടി​യി​ട്ടു​ള്ള​ത്. വ​ണ്ടി​പ്പെ​രി​യാ​ർ സെ​ന്‍റ് ജോ​സ​ഫ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ഷേ​ക് ഇ​ടു​ക്കി ജി​ല്ലാ​ടീ​മി​ലെ അം​ഗ​മാ​ണ്.

അ​ഭി​ഷേ​ക് നി​ര​വ​ധി ആ​ളു​ക​ളു​ടെ സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​വി​ടെ​വ​രെ എ​ത്തി​യ​ത്. അ​മ്മ​യും അ​ഭി​ഷേ​കും മാ​ത്ര​മാ​ണ് വ​ണ്ടി​പ്പെ​രി​യാ​ർ ച​ത​ന്പ​ൽ ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന​ത്. തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യ അ​മ്മ​യു​ടെ വ​രു​മാ​നം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​വ​ർ​ക്കു​ള്ള​ത്. സ്കൂ​ളി​ലെ പി​ടി അ​ധ്യാ​പ​ക​നാ​യ രാ​ജ്കു​മാ​റാ​ണ് അ​ഭി​ഷേ​കി​ലെ ക​ഴി​വ് ക​ണ്ടെ​ത്തി അ​ധ്യാ​പ​ക​രു​ടേ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പ​രി​ശീ​ലി​പ്പി​ച്ച് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത്.

അ​ഭി​ഷേ​കി​ന് അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ ഷാ​ജി പൈ​നാ​ട​ത്ത്, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ​സ്. റീ​ന, സ്കൂ​ൾ മാ​നേ​ജ​ർ ലൂ​സി​യ ഏ​ബ്ര​ഹാം, ക്ലാ​സ് ടീ​ച്ച​ർ ഹേ​മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​ന​വും മ​റ്റും ന​ൽ​കു​ന്ന​ത്.