നി​യ​ന്ത്ര​ണം​വി​ട്ട കെഎ​സ്ആ​ർ​ടി​സി ബ​സ് ക​ലു​ങ്കി​ൽ ഇ​ടി​ച്ചു​നി​ന്നു ; ഒ​ഴി​വാ​യ​ത് വ​ൻ അ​പ​ക​ടം
Saturday, October 19, 2019 10:48 PM IST
പെ​രു​വ​ന്താ​നം: നി​യ​ന്ത്ര​ണം​വി​ട്ട കെഎ​സ്ആ​ർ​ടി​സി ബ​സ് ക​ലു​ങ്കി​ൽ ഇ​ടി​ച്ചു​നി​ന്നു, വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ മ​രു​തും​മൂ​ടി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. യാ​ത്ര​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു.

മ​ധു​ര​യി​ൽ​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​ന്‍റ​ർ സ്റ്റേ​റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​സ​മ​യ​ത്ത് മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഇ​റ​ക്ക​മി​റ​ങ്ങി​വ​ന്ന ബ​സ് റോ​ഡി​ൽ​നി​ന്നും തെ​ന്നി​മാ​റി ക​ലു​ങ്കി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.ക​ഴി​ഞ്ഞ​മാ​സം ഇ​തേ​സ്ഥ​ല​ത്ത് കെ ​എ​സ്ആ​ർ​ടി​സി ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

.