ബൈ​ക്ക് യാ​ത്രി​ക​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചു; ഒ​ൻ​പ​തു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, October 19, 2019 10:48 PM IST
ക​ട്ട​പ്പ​ന: ബൈ​ക്ക് യാ​ത്രി​ക​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കെ ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ഒ​ന്പ​തു​പേ​ർ​ക്കു പ​രി​ക്ക്. ഒ​രാ​ളു​ടെ പ​രി​ക്ക് ഗ​രു​ത​ര​മാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ വാ​ഴ​വ​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

നി​ല​ന്പൂ​ർ കു​ന്നി​ൽ ജി​നി അ​നീ​ഷ് (39), ജ​മ്മു​വി​ലെ ക​ര​സേ​നാ സി​ഗ്ന​ൽ ജ​വാ​ൻ നി​ർ​മ​ലാ​സി​റ്റി ഓ​ലാ​നി​ക്ക​ൽ കി​ര​ണ്‍ സു​രേ​ഷ് ബാ​ബു (29), പാ​ന്പാ​ടും​പാ​റ മു​ന്നു​പ്ലാ​ക്ക​ൽ സു​ൾ​ഫി​ക്ക​ർ ബ​ഷീ​ർ (39), നെ​ല്ലി​മ​റ്റം ക​ള​ങ്ങ​ര​പ​റ​ന്പി​ൽ ജോ​ബി​ച്ച​ൻ (52), തൂ​ക്കു​പാ​ലം കൊ​ന്ന​ക്ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (39), ആ​മ​യാ​ർ ഒ​സി​ഡി ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​അ​ഗ​സ്റ്റി​ൻ (53), ഉ​പ്പു​ത​റ പ​ര​പ്പ് ത​യ്യി​ൽ ജോ​സ​ഫ് കു​ര്യ​ൻ 57), ബ​സ് ക​ണ്ട​ക്ട​ർ ര​ഞ്ജി​ത്ത് (41), ബൈ​ക്ക് യാ​ത്രി​ക​ൻ കാ​ൽ​വ​രി​മൗ​ണ്ട് ക​ണ്ട​ത്തി​പ​റ​ന്പി​ൽ കെ.​ജെ. ബി​നു (47) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നെ​റ്റി​യി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ക​ര​സേ​നാ സി​ഗ്ന​ൽ ജ​വാ​ൻ കി​ര​ണ്‍ സു​രേ​ഷ് ബാ​ബു​വി​നെ വി​ദ​ഗ്ധ ചി​ക​ിത്സ​ക്കാ​യി തി​രു​വ​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. എ​തി​രേ​വ​ന്ന ബൈ​ക്ക് യാ​ത്രി​ക​നെ ര​ക്ഷി​ക്കാ​ൻ ബ​സ് ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ച​വി​ട്ടി. ഇ​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട് ബ​സ് റോ​ഡ​രി​കി​ലെ മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ൻ ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

കി​ര​ണ്‍ അ​വ​ധി​ക​ഴി​ഞ്ഞ് ജ​മ്മു​വി​ലേ​ക്ക് വി​മാ​ന​ത്തി​ൽ മ​ട​ങ്ങാ​ൻ നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. നി​ർ​മ​ലാ​സി​റ്റി ബ​സ് സ്റ്റേ​പ്പി​ൽ​നി​ന്ന് ബ​സി​ൽ​ക​യ​റി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.