റി​സോ​ഴ്സ​സ് അ​ധ്യാ​പ​ക​രു​ടെ ധ​ർ​ണ
Saturday, October 19, 2019 10:41 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന റി​സോ​ഴ്സ് അ​ധ്യാ​പ​ക​ർ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 26-ന് ​സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് കേ​ര​ള റി​സോ​ഴ്സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ആ​ർ​ടി​എ) ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ 11.30-ന് ​ധ​ർ​ണ ആ​രം​ഭി​ക്കും.

റി​സോ​ഴ്സ​സ് അ​ധ്യാ​പ​ക​രെ സ്ഥി​ര​പ്പെ​ടു​ത്തു​ക, ശ​ന്പ​ളം വെ​ട്ടി​ക്കു​റി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക, പി​എ​ഫ് ആ​നു​കൂ​ല്യം നി​ർ​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, തു​ല്യ​ജോ​ലി​ക്ക് തു​ല്യ​വേ​ത​നം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ടി. ഷാ​ന്‍റി, സെ​ക്ര​ട്ട​റി കെ. ​ഗ​ണ​പ​തി​യ​മ്മാ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.